കുടിവെള്ളക്ഷാമം; കോളനിവാസികളെ എസ്.ഐ 'വെള്ളം കുടിപ്പിച്ചു'
തിരൂരങ്ങാടി: കുടിവെള്ളക്ഷാമം രൂക്ഷമായ കോളനിവാസികളെ പൊലിസ് ശരിക്കും 'വെള്ളം കുടിപ്പിച്ചു'. തൃക്കുളം കോട്ടുവാലക്കാട്, മൈലിക്കല്‍, കണ്ണാടിത്തടം കോളനികളിലാണ് തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന് കാരയിലിന്റെ നേതൃത്വത്തില്‍ ഒരാഴ്ചത്തേക്കുള്ള സൗജന്യ കുടിവെള്ളവിതരണം ആരംഭിച്ചത്.
പ്രദേശത്തെ കുടിവെള്ളക്ഷാമം രണ്ടാഴ്ചമുമ്പ് കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എസ്.ഐ യുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. വിഷയത്തില്‍ എസ്.ഐയും ഇടപെട്ടു. ഉടന്‍തന്നെ കുടിവെള്ളവിതരണം നടത്താമെന്ന് എസ്.ഐ വാഗ്ദാനവും നല്കി.
സ്വകാര്യവ്യക്തികളുടെ കിണറുകളില്‍നിന്നു ലോറിയില്‍ ടാങ്ക് സ്ഥാപിച്ചാണ് കോളനികളില്‍ എത്തിക്കുന്നത്.
പ്രദേശത്തെ എഴുപതോളം കുടുംബങ്ങള്‍ക്ക് 6,000 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ദിവസം ആയിരത്തിലേറെ രൂപവരുന്ന വാഹനവാടക പൊലിസ് സ്വന്തം കീശയില്നിന്നുമാണ് എടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."