HOME
DETAILS

സമസ്തയുടെ ലക്ഷ്യം സാമൂഹിക നവോത്ഥാനം: ബഹാഉദ്ദീന്‍ നദ്‌വി

  
backup
June 24, 2018 | 8:42 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf


കളമശേരി: സാമൂഹിക നവോത്ഥാനമാണ് സമസ്തയുടെ ലക്ഷ്യമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
ഒന്‍പതര പതിറ്റാണ്ടു കാലമായി ചലനാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഏറ്റവും വലിയ പോഷക ഘടകമായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2019 ഫെബ്രുവരിയില്‍ എറണാകുളത്ത് നടത്തുന്ന അറുപതാം വാര്‍ഷികത്തിന് മുന്നോടിയായുള്ള എറണാകുളം ജില്ലാ സ്വാഗതസംഘരൂപീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചക്ക് കളമശ്ശേരി മര്‍കസില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി, സമസ്ത മുശാവറ അംഗം ഹസന്‍ ഫൈസി, സമസ്ത ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഫൈസി, ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, എന്‍.കെ. മുഹമ്മദ് ഫൈസി, ശറഫുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ ബാഖവി, അനസ് ബാഖവി, സി.എം അബ്ദുല്‍ റഹ്മാന്‍ കുട്ടി, എ.എം. പരീത് , അബ്ദുല്‍ ഖാദര്‍ ഹുദവി, സിദ്ദീഖ് കുഴുവേലിപ്പടി, ടി.എ. ബഷീര്‍, ഡോ. അബ്ബാസ് ഹാജി, അബൂബക്കര്‍ ഫൈസി, മൂസ ഹാജി, എന്‍.ബി. മുഹമ്മദ് ഹാജി, സിയാദ് ചെമ്പറക്കി, സലാം ഹാജി, സിദ്ദീഖ്, ഹുസൈന്‍ ഹാജി, സമീല്‍, കബീര്‍ മുട്ടം, ഹസൈനാര്‍ മൗലവി കുന്നത്തേരി, കമാലുദ്ദീന്‍ കളമശ്ശേരി, ഫൈസല്‍ കങ്ങരപ്പടി, മന്‍സൂര്‍ കളപ്പുരക്കല്‍, യൂസഫ് മാസ്റ്റര്‍, ഹസീം കളമശ്ശേരി, മുട്ടം അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. എം.യു. ഇസ്മാഈല്‍ ഫൈസി സ്വാഗതവും അബ്ദുല്‍ സമദ് ദാരിമി നന്ദിയും പറഞ്ഞു.
ഇ.എസ്. ഹസന്‍ ഫൈസി (ചെയര്‍മാന്‍), ഓണംപിള്ളി മുഹമ്മദ് ഫൈസി (കണ്‍വീനര്‍), അബ്ദുല്‍ സലാം ഹാജി പെരിങ്ങാല (ബക്കര്‍ ഹാജി - ട്രഷറര്‍), എന്നിവര്‍ അടങ്ങുന്ന 501 അംഗ സ്വാഗതസംഘ രൂപീകരണവും നടന്നു.
കെ.ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തിലാണ് ഫെബ്രുവരിയില്‍ വാര്‍ഷികം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്

Kerala
  •  15 minutes ago
No Image

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലബാർ ഡെർബി; ആവേശപ്പോരിൽ മലപ്പുറവും കാലിക്കറ്റും നേർക്കുനേർ

Football
  •  26 minutes ago
No Image

ജ്വല്ലറി, ട്രാവല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം മേഖലകളില്‍ നിക്ഷേപ അവസരവുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്

uae
  •  an hour ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സുപ്രധാന രേഖകൾ, ഹാർഡ് ഡിസ്ക്, സ്വർണം, എന്നിവ പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  8 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  9 hours ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  9 hours ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  9 hours ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  10 hours ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  10 hours ago