ചുട്ടുപൊള്ളുന്ന വേനലില്‍ വഴിപോക്കര്‍ക്ക് തെളിനീര്
വടകര: ചൂടില്‍ തൊണ്ടപൊട്ടുന്നവരുടെ ദാഹമകറ്റാന്‍ കുടിവെള്ള സൗകര്യമൊരുക്കി കുടുംബം. കസ്റ്റംസ്‌റോഡ് അഫ്‌നാനില്‍ പി. മഹമൂദും ഭാര്യയുമാണ് വീടിനോട് ചേര്‍ന്ന് കുടിവെള്ളത്തിനു സൗകര്യമൊരുക്കിയത്. നടന്നും വാഹനങ്ങളിലും പോകുന്നവര്‍ ഇവിടെ നിന്നു തണുത്ത വെള്ളം ആവോളം കുടിച്ചു യാത്ര തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാര്‍ക്കായി കുടിവെള്ള സൗകര്യം ഒരുക്കിയത്. മതിലിനപ്പുറം ഫ്രീസര്‍ സ്ഥാപിച്ച് മതിലില്‍ ടാപ്പ് ഘടിപ്പിച്ചാണ് ഈ സംവിധാനം. സ്റ്റീല്‍ തട്ടില്‍ ഗ്ലാസുകളുമുണ്ട്. അസഹ്യമായ ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ വഴിയോരങ്ങളില്‍ പല സംഘടനകളും ദാഹജലം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഒരു പടികൂടി കടന്ന് തണുത്ത വെള്ളമാണ് മഹമൂദ് ഒരുക്കിയത്. ആവിക്കല്‍, കുരിയാടി ഭാഗങ്ങളിലേക്കും ടൗണിലേക്കും താഴെഅങ്ങാടി ഭാഗത്തേക്കും ഇതിലൂടെ പോകുന്നവര്‍ക്ക് ഇത് അനുഗ്രഹമാണ്.
സമീപത്തെ കെട്ടിട നിര്‍മാണ തൊഴിലാളികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കടുത്ത വെയിലില്‍ റോഡരികിലെ വീടുകളില്‍ നിന്നു വെള്ളം കുടിച്ച് പോകുന്നത് കസ്റ്റംസ് റോഡ് ഭാഗത്ത് പതിവാണ്.
ഈയൊരു സാഹചര്യത്തില്‍ ഒരുക്കിയ ഈ കുടിവെള്ള പദ്ധതി അനുഗ്രഹമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."