അന്യായ സര്‍വിസ് ചാര്‍ജ്, എ.ടി.എമ്മുകളില്‍ പണമില്ല: ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധം
കല്‍പ്പറ്റ: അന്യായമായ സര്‍വിസ് ചാര്‍ജും ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് പണം നല്‍കാതെയുമുള്ള ബാങ്കുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാങ്കുകള്‍ക്ക് മുന്നില്‍ യുവജന-രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്.ബി.ഐക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ജില്ലാ ജോ. സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജനകീയ ബാങ്കിങ് സംവിധാനം തിരിച്ചുകൊണ്ട് വരിക, സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന എസ്.ബി.ഐ സമീപനം തിരുത്തുക, ബാങ്കുകളിലൂടെയും എ.ടി.എമ്മുകളിലൂടെയും ആവശ്യത്തിന് കറന്‍സി നല്‍കുക, ബാങ്കിങ് സ്വകാര്യ വല്‍ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. കെ.പി ഹമീദ്, സാബു, കെ ഗിരീഷ് നേതൃത്വം നല്‍കി.
പത്തുദിവസമായി പരിമിതമായ പണം മാത്രം വിതരണം ചെയ്യുകയും കഴിഞ്ഞ മൂന്ന് ദിവസത്തോളം പരിപൂര്‍ണമായി വിതരണം നിലപ്പിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്ത എസ്.ബി.ഐ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ബാങ്ക് തുറക്കാന്‍ അനുവദിക്കാതെ ഉപരോധിച്ചു.
സീറോ ബാലന്‍സ് അക്കൗണ്ടുള്ള അത്താഴപ്പട്ടിണിക്കാര്‍ പോലും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്നാണ് എസ്.ബി.ഐയുടെ തീരുമാനം. വിവിധ സര്‍വിസുകള്‍ക്ക് കനത്ത ഫീസ് ഈടാക്കുന്ന ബാങ്കിന്റെ നടപടികള്‍ക്കതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഈ ഉപരോധം.
ബാങ്കിന്റെ ഡെപ്യൂട്ടി ചീഫ് മാനേജരും പൊലിസ് അധികാരികളും സംഘടനാ നേതാക്കന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ തന്നെ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുമെന്നും ആഘോഷ ദിവസങ്ങളില്‍ എ.ടി.എമ്മുകളില്‍ പണം ലഭ്യമാക്കുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു.
ജോസ് കാരനിരപ്പില്‍, ഷാജി കുന്നത്ത്, ജോസ് കെ മാത്യു, ഒ.വി ജോര്‍ജ്, റോയി, ബാബു പന്നിക്കുഴി, എം.പി മനോജ്, എം.ജെ ബാബു, ജോസ് ജേക്കബ്, ജോസഫ് വൈത്തിരി, ടി.കെ തോമസ്, എം.പി മജീദ്, എം.പി വിനോദ്, എ.കെ രാമചന്ദ്രന്‍, സതീശന്‍ സമരത്തിന് നേതൃത്വം നല്‍കി.
കല്‍പ്പറ്റയില്‍ എസ്.ബി.ഐക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധ സമരം നടന്നു.
വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങളടുത്തിട്ടും ജില്ലയിലെ എ.ടി.എമ്മുകളില്‍ പണമില്ലാത്തതിലും ഇടപാടുകാരില്‍ നിന്നും അമിതമായ സര്‍വിസ് ചാര്‍ജ് വാങ്ങുന്നതിലും പ്രതിഷേധിച്ചായിരുന്നു ധര്‍ണ. മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. സിറാജുദ്ദീന്‍, പ്രകാശന്‍, ഡിന്റോ ജോസ്, ബി സുവിത്ത്, ജിജേഷ് രാജു, സോനു, സലീം കാരാടന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."