HOME
DETAILS

സംസ്ഥാന മോട്ടോർവാഹന വകുപ്പ്: അഞ്ചുവര്‍ഷത്തിനിടെ നേടിയത് 1820 കോടിയുടെ വരുമാന വര്‍ധനവ്

  
backup
March 10 2019 | 22:03 PM

state-mvd

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെ വരുമാനത്തിലുണ്ടായത് 1820 കോടി രൂപയുടെ വര്‍ധനവെന്ന് കണക്കുകള്‍.


2012-13 വര്‍ഷത്തില്‍ 1831.15 കോടി രൂപയായിരുന്ന വരുമാനം 2017-18ല്‍ 3651.80 കോടി രൂപയായി വര്‍ധിച്ചു. സംസ്ഥാനത്തെ നിരത്തുകളിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടെ മോട്ടോര്‍വാഹനങ്ങളുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.2012-13 കാലഘട്ടത്തില്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളുടെ ആകെ എണ്ണം 80,42,541 ആയിരുന്നു. 2017-18 ല്‍ ഇത് 12,042,691 ആയി വര്‍ധിച്ചു.


പ്രതിവര്‍ഷം പത്ത് ശതമാനത്തിലധികം വളര്‍ച്ചയാണ് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായത്.ജില്ല തിരിച്ചുള്ള കണക്കെടുത്താല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ 17,96,868 വാഹനങ്ങളാണ് ഉള്ളത്.


സംസ്ഥാനത്തെ മൊത്തം വാഹനങ്ങളുടെ 14.9 ശതമാനമാണിത്. രണ്ടാമത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 15,23,414 വാഹനങ്ങളാണ് ഉള്ളത് (12.7 ശതമാനം). ഏറ്റവും കുറവ് വാഹനങ്ങള്‍ വയനാട് ജില്ലയിലാണ് 1,76,093 എണ്ണം.വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത് ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിലാണ്.


2012-13 ല്‍ 50,41,495 ലക്ഷമായിരുന്ന ഇരുചക്ര വാഹനങ്ങള്‍ 2017-18ല്‍ എത്തുമ്പോഴേക്ക് 77,96,669 ആയി വര്‍ധിച്ചിട്ടുണ്ട്. 27 ലക്ഷത്തിലധികമാണ് വര്‍ധനവ്. കാറുകളുടെ എണ്ണം അഞ്ചുവര്‍ഷത്തിനിടെ 11,42,266 ആയി വര്‍ധിച്ചു. അതേസമയം ടാക്‌സി കാറുകളുടെ എണ്ണം കുറയുകയാണ് ചെയ്തത്. 2012-13ല്‍ 1,28,250 ആയിരുന്ന ടാക്‌സി കാറുകളുടെ എണ്ണം 2017-18ല്‍ 1,27,011 ആയി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് 1,000 ആളുകള്‍ക്ക് 361 വാഹനങ്ങള്‍ എന്നതാണ് സംസ്ഥാനത്തെ അനുപാതം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago