സാമൂഹിക അകലം: പ്രധാനമന്ത്രിയെ കഫ്റ്റീരിയയില്‍ കയറാന്‍ അനുവദിച്ചില്ല, പിഴവ് തന്റേതെന്ന് ഏറ്റു പറഞ്ഞ് പ്രധാനമന്ത്രി; ജസീന്തയുടെ ന്യൂസിലന്‍ഡില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ
ഒരു ഭരണസംവിധാനമായാല്‍ അതിന് കീഴിലെ എല്ലാവര്‍ക്കും നിയമം ഒരു പോലെയായിരിക്കണം. പ്രസിഡന്റ് മുതല്‍ ഏറ്റവും താഴേക്കിടയിലുള്ള രാജ്യത്തെ ദരിദ്രര്‍ വരെ അത് പാലിക്കാന്‍ ഒരു പോലെ ബാധ്യതസ്ഥരായിരിക്കണം. അത് കാണിച്ചു തന്നിരിക്കുകയാണ് ന്യൂസിലന്‍ഡ്. താന്‍ മികച്ചൊരു ഭരണാധികാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്ന അവരുടെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും.
പ്രതിശ്രുത വരനോടൊപ്പം കഫ്റ്റീരിയയിലെത്തിയ ജസീന്തയെ കടയുട തടഞ്ഞതാണ് സംഭവം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജസീന്ത തന്നെ നടപ്പാക്കിയ സാമൂഹിക അകലം പാലിക്കാനായിരുന്നു അദ്ദേഹം അവരെ തടഞ്ഞത്. ലോക്ക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നപ്പോള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വ്യവസ്ഥ.
കഫ്റ്റീരിയയില്‍ ഇപ്പോള്‍ ആളുകളുടെ എണ്ണം കൂടുതലാണെന്നും ഇനിയും ആളുകള്‍ പ്രവേശിച്ചാല്‍ പ്രധാനമന്ത്രിയുടെ തന്നെ സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദേശം ലംഘിക്കപ്പെടും എന്നാണ് ജസീന്തയെയും സുഹൃത്തുക്കളേയും തടഞ്ഞ് കടയുടമ പറഞ്ഞത്.
കഫേയില്‍ നിന്ന് മടങ്ങിയ പ്രധാനമന്ത്രിയെ മറ്റൊരു കസ്റ്റമര്‍ പുറത്തിറങ്ങിയതിന് ശേഷം സ്ഥാപനത്തിനകത്തെ ജീവനക്കാരന്‍ പോയി വീണ്ടും ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് ജസീന്ത തിരികെ അവിടേക്ക് തന്നെ മടങ്ങുകയും ചെയ്തു.
ഞാന്‍ ഇവിടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്തിയിരുന്നില്ല. തെറ്റ് എന്റേത് തന്നെയാണെന്ന് പിന്നീട് അവര്‍ ട്വീറ്റ് ചെയ്തു.
ന്യൂസിലന്‍ഡില്‍ കഫ്റ്റീരിയകളും റെസ്റ്റോറണ്ടുകളും വ്യാഴാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു. നേരത്തെ തന്നെ ഓഫീസില്‍ പോയി ജോലി ചെയ്യേണ്ടവര്‍ക്ക് അതിനുള്ള അനുമതിയും ന്യൂസിലന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ പാര്‍ക്കുകളും സാമൂഹിക അകലം പാലിക്കുക എന്ന നിയന്ത്രണം പാലിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇവിടെ ഇപ്പോള്‍ തടസ്സമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."