HOME
DETAILS
MAL
മദ്യശാലക്കെതിരായ ജനകീയ സമരത്തിന് എം.എസ്.എഫ് ഐക്യദാര്‍ഢ്യം
backup
April 12 2017 | 06:04 AM
പനമരം: പനമരം നീരട്ടാടിയിലെ ജനവാസ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിച്ചതിനെതിരെ പ്രദേശത്തെ സ്ത്രീകള്‍ നടത്തിവരുന്ന ജനകീയ സമരത്തിന് എം.എസ്.എഫ് ഐക്യദാര്‍ഡ്യം അറിയിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫിസ്, സ്കൂള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മദ്യശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സമരത്തിലാണ്.
സമരത്തെ അഭിസംബോധന ചെയത് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കിം വി.പി.സി, ട്രഷറര്‍ അസീസ് വെള്ളമുണ്ട,
നിയോജക മണ്ഡലം ഭാരവാഹികളായ അഷ്കര്‍ പടയന്‍, സ്വാലിഹ് ദയരോത്ത്, അന്‍വര്‍ സാദിഖ്, ഉമറുല്‍ മുക്താര്‍, ഉബൈസ്, ഹാരിസ് വി.പി, റംഷാദ് കെ.പി, റായിഫ് കെ.ടി, സാലിഹ് കൈതക്കല്‍, സിദ്ധീഖുല്‍ അക്ബര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."