HOME
DETAILS

നോട്ടു നിരോധനം: ആര്‍.ബി.ഐയുടെ അംഗീകാരത്തിന് കാത്തുനിന്നില്ല, അറിയിച്ചത് രണ്ടര മണിക്കൂര്‍ മുന്‍പ് മാത്രം- വിവരാവകാശ രേഖകള്‍ പുറത്ത്

  
backup
March 11 2019 | 07:03 AM

rti-response-raises-questions-pm-modi-demonetisation-11-03-2019

 

ന്യൂഡല്‍ഹി: നോട്ടു നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം താല്‍പര്യപ്രകാരമാണ് നടത്തിയതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആര്‍.ബി.ഐയുടെ അംഗീകാരം പോലും ലഭിക്കാതെയാണ് 2016 നവംബര്‍ എട്ടിന് നോട്ടു നിരോധനം നടപ്പിലാക്കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായിക്കാണ് ആര്‍.ബി.ഐയുടെ മിനിട്‌സ് അടക്കമുള്ള രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുന്‍പ് മാത്രമാണ് അംഗീകാരത്തിനായി ആര്‍.ബി.ഐയില്‍ എത്തിയത്. അന്നു ഗവര്‍ണറായിരുന്ന ഊര്‍ജിത്ത് പട്ടേലിന്റെ ബോര്‍ഡ് ഇതു പരിഗണനയ്ക്കു വയ്ക്കുമ്പോഴേക്കും 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകഴിഞ്ഞു.

കള്ളപ്പണം, വ്യാജനോട്ട് എന്നിവയെ ഇല്ലാതാക്കാന്‍ നോട്ട് നിരോധനം സഹായിക്കുമോയെന്ന ആശങ്ക ബോര്‍ഡ് ഉന്നയിച്ചതായും മിനുട്‌സില്‍ വ്യക്തമാക്കുന്നു. കള്ളപ്പണത്തില്‍ ഭൂരിപക്ഷവും സ്വര്‍ണമായോ, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന്റെ രൂപത്തിലോ ആണെന്ന നിഗമനത്തിലാണ് ആര്‍.ബി.ഐ. അത്തരം സമ്പത്തില്‍ നോട്ടുനിരോധനത്തിന് യാതൊരു പ്രതിഫലനും സൃഷ്ടിക്കാനാവില്ലെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബര്‍ 16നാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്ര നിര്‍ദേശത്തിന് അംഗീകാരം നല്‍കിക്കൊണ്ട് ഫയല്‍ സര്‍ക്കാറിന് തിരിച്ചയച്ചത്. അതായത് നോട്ടുനിരോധം പ്രഖ്യാപിച്ച് 38 ദിവസങ്ങള്‍ക്കുശേഷം.

2016 നവംബര്‍ എട്ടിന് വൈകുന്നേരം 5.30ന് നടന്ന ആര്‍.ബി.ഐ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്‌സാണ് വിവരാകാശ നിയമത്തിലൂടെ പുറത്തുവന്നത്. ആദ്യം ആര്‍.ബി.ഐ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ചിരുന്നു.

അതേസമയം, കള്ളപ്പണം തിട്ടപ്പെടുത്താനുള്ള ചുമതല ലഭിച്ച എന്‍.ഐ.പി.എഫ്.പിയും മറ്റ് രണ്ട് സംഘടനകളും സമര്‍പ്പിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട മിനുട്‌സില്‍ പരാമര്‍ശിക്കുന്നില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago