പകര്‍ച്ചവ്യാധി: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
ആലപ്പുഴ: പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ ജില്ലയെ മുക്തമാക്കി 14-ാം സ്ഥാനത്തെത്തിക്കുന്നതിന് തീവ്രപ്രയ്തനമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നതെന്ന് ഡി.എം.ഒ ഡോ.ഡി വസന്തദാസ്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഡെങ്കി,എലിപ്പനി എന്നിവ ജില്ലയില്‍ വര്‍ധിക്കുന്നത് ജാഗ്രതയോടെ കാണണം.
പുതിയ ഭീഷണിയായ എച്ച്.1.എന്‍1 പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് എതിരെ മൂന്നു മാസം മുമ്പേ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 832 ഡെങ്കിപനി കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷങ്ങളെക്കാള്‍ നാലുമടങ്ങായിരുന്നത്. എങ്കിലും സംസ്ഥാന തലത്തില്‍ ആറാമതായിരുന്നു ആലപ്പുഴ. എലിപ്പനി കേസുകള്‍ 67 എണ്ണമായിരുന്നു. തിരുവനന്തപുരം ഒന്നാമതായതിനാല്‍ ജില്ല രണ്ടാം സ്ഥാനത്തായി.നഗരസഭകളിലെ കാനകളും മറ്റും അടിയന്തിരമായി വൃത്തിയാക്കിയിലെങ്കില്‍ എലിപ്പനി ഇക്കൂറിയും കൂടും. ഈ വര്‍ഷം ഇതു വരെ 40 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജലജന്യരോഗങ്ങള്‍ ആലപ്പുഴയുടെ ശാപമണെങ്കിലും തദ്ദേശഭരണസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ചിട്ടയായ പരിപാലനം നടത്തിയതിനാല്‍ ടൈഫോയ്ഡ്, കോളറ എന്നിവ ഉണ്ടായില്ല. നൂറനാട് ഒരു വാര്‍ഡില്‍ മാത്രമാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. വായുവിലൂടെ പകരുന്നത് എച്ച് 1എന്‍1 രോഗം ഭയക്കേണ്ടേ രോഗമല്ല. കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാന്‍ എളുപ്പം. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരെ ഇതിന്റെ മരുന്നു ലഭ്യമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ജലദോഷപ്പനി പോലൊരു വൈറല്‍ രോഗമാണിത്. എങ്കിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ വസന്തദാസ് പറഞ്ഞു.
ജില്ലയിലെ മഴക്കാല പൂര്‍വശൂചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഡി.എം.ഒ ഈ വിവരം ധരിപ്പിച്ചത്. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ എസ് മുരളീധരപിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് കെ. വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍, വിവിധ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."