തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചെന്ന് മാണി
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റില്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണി.
പകല്‍ മുഴുവന്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ രാത്രി വൈകി ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്ത്ഥിയാക്കിയതായി മാണിയുടെ വാര്ത്താകുറിപ്പിറങ്ങിയത്. ഇതു സംബന്ധിച്ച വാര്‍ത്തകളും പി.ജെ ജോസഫിന്റെ പ്രതികരണവും വന്നതോടെയാണ് മാണി വീണ്ടും വാര്‍ത്താ സമ്മേളനം നടനടത്താന് നിര്‍ബന്ധിതനായത്.
വര്‍ക്കിംഗ് പ്രസിഡന്റായ പി ജെ ജോസഫ് മത്സരിക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയും നിലപാടെടുത്തിരുന്നതായും മാണി പറഞ്ഞു. തോമസ് ചാഴിക്കാടന് എല്ലാവര്ക്കും സ്വീകാര്യനായ നേതാവാണെന്നും തീരുമാനം ജോസഫ് ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ. എം മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."