കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം: ജവഹര്‍ ബാലജനവേദി നിരാഹാര സമരം നടത്തി
അമ്പലപ്പുഴ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജവഹര്‍ ബാലജനവേദിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ നിരാഹാര സമരം നടത്തി.
ഡി.സി.സി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. നാളെയുടെ വാഗ്ദാനമായ കുട്ടികളെപോലും വെറുതെവിടാത്ത അക്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്രം പോലും നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്മാന് സുജിത്ത് എസ്. ചേപ്പാട് അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് ഗായത്രി, സംസ്ഥാന സെക്രട്ടറി ബിലാല്‍ പനമ്പളളി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ആദിത്യന്, ഗുരു മഹിമ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്‍പതോളം കുട്ടികളാണ് ഉപവാസസമരത്തില്‍ പങ്കെടുത്തത്.
ജവഹര്‍ ബാലജന വേദി സംസ്ഥാന വൈസ് ചെയര്മാന് പി.ആര് ജോയ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രഭുകുമാര്‍, എ. ആര്. കണ്ണന്, ബിന്ദു ബൈജു, എം.പി. മുരളി കൃഷ്ണന്, ആരിത, ബാബു, പുന്നശേരി മുരളി, അര്‍ച്ചന, ജെ. മാഹീന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."