പിണറായിയെ ഒതുക്കാന്‍ സവര്‍ണ മേധാവികള്‍ ശ്രമിക്കുന്നു: എസ്.എന്‍.ഡി.പി
കായംകുളം: സുഭാഷ് വാസുവിനെ വ്യക്തിപരമായി ആക്രമിച്ചാല്‍ സി.പി.എം നേതാക്കള്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജിന് എതിരെയുള്ള സമരം ഒരു വ്യക്തിക്കെതിരെ തിരിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും എസ്.എന്‍.ഡി.പി യൂനിയനുകളുടെ സംയുക്ത പ്രതിഷേധയോഗം. പൊലിസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവുള്ള സ്ഥലത്ത് കയറിയാണ് കുട്ടിസഖാക്കള്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇത് കോടതി അലക്ഷ്യമാണ.്
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിലെ നാലാമത്തെ ഈഴവ മുഖ്യമന്ത്രിയായ പിണറായിയെ ഒതുക്കുവാന്‍ സവര്‍ണ്ണ മേധാവിത്തം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കേരളത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍. കോളജ് തല്ലിതകര്‍ത്തതിന് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മാവേലിക്കര യൂണിയന്‍ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി. കാര്‍ത്തികപ്പള്ളി യൂണിയന്‍ സെക്രട്ടറി സോമരാജന്‍ അധ്യക്ഷത വഹിച്ചു.യൂത്ത് മുവ്‌മെന്റ് പ്രഥമ പ്രസിഡന്റ് എസ്.സുവര്‍ണ്ണകുമാര്‍, ഡോ.ആനന്ദരാജ്, സിനില്‍ മുണ്ടപ്പള്ളി, അഡ്വ.രാജേഷ് ചന്ദ്രന്‍, വേലഞ്ചിറ സുകുമാരന്‍, അനില്‍.പി.ശ്രീരംഗം, ഷാജി.എം.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."