HOME
DETAILS
MAL
ശബരിമല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം ബി.ജെ.പിക്ക് കനത്ത തിരിച്ചടി
backup
March 11 2019 | 19:03 PM
തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ പാടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കിയതോടെ നട്ടംതിരിഞ്ഞ് ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വച്ച തുറുപ്പുചീട്ടാണ് ഇതോടെ ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്.
ശബരിമല വിഷയം ശക്തമായ പ്രചാരണ ആയുധമാക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലിനാണ് ഇതോടെ തിരിച്ചടിയായത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി കരുതിവച്ചിരുന്ന ആയുധമായിരുന്നു ശബരിമല സ്ത്രീപ്രവേശന വിഷയം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ തുടര്‍ന്ന് മാസങ്ങളോളം ബി.ജെ.പി സമരം ചെയ്തതും അതിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."