എസ്.എം.എഫ് ദേശീയ സമ്മേളനത്തിന് ജില്ലയില്‍ നിന്ന് 5000 പേര്
കണ്ണൂര്‍: 26, 27 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന് ദേശീയ സമ്മേളനത്തിന് ജില്ലയില്‍ നിന്ന് 5000 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് മീറ്റ് തിരുമാനിച്ചു. ദേശീയ സമ്മേളനത്തിനു മുന്നോടിയായി മേഖല കൗണ്‍സില്‍ മീറ്റും റെയിഞ്ച് സംഗമവും നടക്കും. യോഗം സംസ്ഥാന സെക്രട്ടറി എസ്.കെ ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. സി അഹ്മദ് കുട്ടി അധ്യക്ഷനായി. പി.ടി മുഹമ്മദ് പദ്ധതി വിശദീകരിച്ചു. സയ്യിദ് കെ.കെ.പി തങ്ങള്‍, ഡോ. കെ.കെ മുസ്തഫ, അഷ്റഫ് ബംഗളി മുഹല്ല, ഖാദര്‍ മുണ്ടേരി, ടി.വി അഹ്മദ് ദാരിമി, ജുനൈദ് സഅദി, ഷരീഫ് ബാഖവി, ഇബ്രാഹിം ബാഖവി പൊന്ന്യം, ബഷീര്‍ അസ്അദി, ജുനൈദ് ചാലാട്, സി.വി ഖാദര്‍, കെ.കെ സുബൈര്‍, എം.വി നജീബ്, കെ അബ്ദുല്ല ഹാജി, പി.കെ ഷംസു, എം. മുഹമ്മദ്, പി.എം ദാവൂദ്, ഉസ്മാന് ഹാജി, അബ്ദുസമദ് മുട്ടം, റഹീം ചമ്പാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."