നാടക സപര്യയുടെ 47 വര്‍ഷം
തളിപ്പറമ്പ്: ചവനപ്പുഴ സുപ്രഭ കലാനിലയത്തിലെ നാടക ക്യാംപ് 47ാം വര്‍ഷവും സജീവം. 47 വര്‍ഷം മുന്‍പ് അടുത്ത ഗ്രാമത്തിലെ കലാസമിതിയുടെ നാടകം കണ്ട് തിരിച്ചു വരുമ്പോള്‍ നമ്മുടെ നാട്ടിലും കലാസമിതി വേണമെന്ന തീരുമാനത്തില്‍ എട്ടു ചെറുപ്പക്കാര്‍ ചേര്‍ന്ന് ആരംഭിച്ച നാടക സപര്യ ഇന്നും മുടക്കമില്ലാതെ തുടരുന്നു. കെ.ആര്‍ പാറയില്‍ എന്നറിയപ്പെട്ടിരുന്ന കുഞ്ഞിരാമന്‍ പാറയിലും വി.വി നാരായണനും കൂട്ടുകാരും ചേര്‍ന്ന് നാടക രചനയും അഭിനയവുമെല്ലാം സ്വയം രചിച്ചപ്പോള്‍ ആ ആവേശം നാട് ഏറ്റെടുക്കുകയായിരുന്നു. ആദ്യ നാടകം തീക്കനല്‍. പിന്നീടിങ്ങോട്ട് എണ്ണം പറഞ്ഞ പല നാടകങ്ങളും അരങ്ങിലെത്തി. ഏപ്രില്‍ മാസങ്ങള്‍ ചവനപ്പുഴ ഗ്രാമത്തില്‍ നാടകവും ആഘോഷങ്ങളുമില്ലാതെ കടന്നുപോയിട്ടില്ല.
മുന്‍കാലങ്ങളില്‍ രണ്ടുമാസത്തോളമെടുത്ത് ചിട്ടപ്പെടുത്തിയെടുക്കുന്ന റിഹേഴ്‌സല്‍ ക്യാംപുകളില്‍ ജോലി കഴിഞ്ഞ് ഒത്തുചേര്‍ന്ന് വെളുക്കും വരെയായിരുന്നു നാടകം കളി. കാലം കടന്നുപോയപ്പോള്‍ അമേച്വര്‍ നാടകങ്ങളില്‍ അഭിനയിക്കാനുള്ള താല്‍പര്യം പുതിയ തലമുറയില്‍ കുറഞ്ഞപ്പോള്‍ പ്രൊഫഷണല്‍ നാടകസംഘങ്ങളെ കൊണ്ടുവന്ന് നാടകം അവതരിപ്പിച്ച ചരിത്രവും സുപ്രഭക്കുണ്ട്.
സ്ഥാപക അംഗവും ഇപ്പോള്‍ പ്രസിഡന്റുമായ കെ.കെ നാരായണന്‍ ഉള്‍പ്പെടെ നാട്ടിലെ കലാകാരന്‍മാരെ അണിനിരത്തി റിഹേഴ്‌സല്‍ ക്യാംപില്‍ എസ്.എല്‍ പുരം സദാനന്ദന്റെ കാക്കപ്പൊന്ന് എന്ന നാടകം ഒരുങ്ങുകയാണ്. ഇന്ന് നാടകം അരങ്ങിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."