അവരുടെ എണ്ണം വീണ്ടും 100 കവിഞ്ഞു, ആശങ്കയൊഴിയാതെ കേരളം: ലോക്ഡൗണ്‍ വീണ്ടും നീട്ടുന്നു, ഈ അവസ്ഥ എന്നുമാറും, ഉത്തരം നല്കാനാകാതെ അധികൃതര്‍
തിരുവനന്തപുരം: ഇന്ന് 14 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 101ലേക്കുയര്‍ന്നു. നേരത്തെ പതിനാറ് രോഗികള്വരേയായി കുറഞ്ഞിരുന്നു. പല ജില്ലകളും കൊവിഡ് മുക്തമെന്നും പ്രഖ്യാപിക്കപ്പെട്ടു. വയനാടും കാസര്‍കോടും കൊല്ലവുമൊക്കെ കൊവിഡ് മുക്തമായിരുന്നു. പ്രവാസികളുടെ തിരിച്ചുവരവും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ വരവുമാണ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചത്. പല തവണ നീട്ടിയ ലോക് ഡൗണ്‍ വീണ്ടും രാജ്യത്ത് നീട്ടുകയാണ്.
മെയ് 31 വരേ നീട്ടിയാണ് പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. ഈ അവസ്ഥക്ക് ഇനി എന്നു മാറ്റം വരുമെന്നുകൂടി ആരോഗ്യവകുപ്പിനോ അധികൃതര്‍ക്കോ വിശദീകരിക്കാനാവുന്നില്ല.
ഇന്ന് കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രര്ത്തകക്കാണ്. ഇവര്‍ കൊച്ചി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടുപേര്‍ പ്രവാസികളാണ്. ഒരാള്‍ കുവൈത്തില്‍ നിന്നും മറ്റൊരാള്‍ യു.എ.ഇയില്‍ നിന്നും എത്തിയവരാണ്.
10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. ഇതില്‍ ഏഴുപേര്‍ തമിഴ്നാട്ടില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 62,529 പേര് നിരീക്ഷണത്തിലാണ്. 61,855 പേര് വീടുകളിലും 674 പേര് ആശുപത്രികളിലും. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."