പറക്കണം ഗള്‍ഫിലേക്ക്
സര്‍വിസ് തുടങ്ങുന്നത് സംബന്ധിച്ച് 15 പ്രമുഖ വിമാനക്കമ്പനികളുമായി കിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തി. തുടക്കത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ സര്‍വിസ് തുടങ്ങുകയാണ് ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികള്‍ക്കും കുടക് മേഖലയിലുള്ളവര്‍ക്കും ഇത് പ്രയോജനകരമായിരിക്കും. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരിലേക്ക് സര്‍വിസ് നടത്താനുള്ള അനുമതി ലഭിച്ചു.
തറക്കല്ലിട്ടത് 2010ല്‍
2010 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാന്ദനാണ് കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 2014 ഫെബ്രവരി രണ്ടിനാണ് മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണിയാണ് പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യകാലത്ത് 2061 ഏക്കര്‍ സ്ഥലം പൂര്‍ണമായും കുന്നുംമലയും നിറഞ്ഞതായിരുന്നു.
വിശാലമായ പാര്‍ക്കിങ്
20 പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തില്‍ 700 കാറുകള്‍ക്കും 200 ടാക്‌സികള്‍ക്കും 25 ബസുകള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാനാകും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ സമസ്ത മേഖലകള്‍ക്കും ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."