കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സ്; ഇപ്പോള്‍ അപേക്ഷിക്കാം
#ഡോ. ബി. ഇഫ്തികാര്‍ അഹമ്മദ്
9400577531
കേരളത്തിന്റെതടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലേക്ക് ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷ മെയ് 25, 26 തിയതികളില്‍ നടക്കും.
ഓണ്‍ലൈന്‍ അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 26 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. ജൂണ്‍ 13ന് ഫലം പ്രസിദ്ധീകരിക്കും.
പാര്‍ലമെന്റ് ആക്റ്റിലൂടെ സ്ഥാപിക്കപ്പെട്ട 10 കേന്ദ്ര സര്‍വകലാശാലകളിലേക്കും (കേരളം, ഹരിയാന, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കശ്മിര്‍, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, സൗത്ത് ബീഹാര്‍) ബംഗളൂരു ആസ്ഥാനമായ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലേക്കും ഈ പരീക്ഷയുടെ സ്‌കോര്‍ ഉപയോഗിച്ച് പ്രവേശനം നേടാം.
സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രാജ്യത്തെ പ്രധാന പട്ടണങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ലക്‌നൗ, വിശാഖപട്ടണം, ഷില്ലോങ്, ഭോപ്പാല്‍, പോണ്ടിച്ചേരി എന്നിവയിലും സെന്ററുകള്‍ ഉണ്ട്.
കാസര്‍കോടുള്ള കേരള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വാഗ്ദാനം ചെയ്യുന്ന അക്കാദമിക് പ്രോഗ്രാമുകള്‍ ഇനിപ്പറയുന്നവയാണ്:
സയന്‍സ് സ്ട്രീമില്‍ ആനിമല്‍സയന്‍സ്, ബയോകെമിസ്ട്രി ആന്‍ഡ്് മോളിക്യുലാര്‍ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ഗണിതശാസ്ത്രം, പ്ലാന്റ് സയന്‍സ്, ഫിസിക്‌സ്, ജിയോളജി; മാനവിക വിഷയങ്ങളില്‍ ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ്് ലാങ്ഗ്വിജ് ടെക്‌നോളജി, സാമ്പത്തികശാസ്ത്രം, ഹിന്ദി ആന്‍ഡ്് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ്് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ്് പോളിസി സ്റ്റഡീസ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ഇവിടെ ലഭ്യമാണ്.
4 സെമസ്റ്ററുകളിലായി രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണിവ. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്, മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍, മാസ്റ്റര്‍ ഓഫ് ലോ, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്
എന്നീ പ്രോഗ്രാമുകളെ കൂടാതെ 40 സീറ്റുകളുള്ള ബി.എ. ഇന്റര്‍നാഷനല്‍ റിലേഷന്‍സും യൂനിവേഴ്‌സിറ്റി നല്‍കുന്നുണ്ട്.
മികച്ച നിലവാരം പുലര്‍ത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ ഈ ഡിപ്പാര്‍ട്‌മെന്റുകള്‍ നല്‍കുന്ന പി.എച്ച്.ഡി. പ്രോഗ്രാമുകളും ആകര്‍ഷകമായ രീതിയിലാണ് തയാറാക്കിയിട്ടുള്ളത്.
പി.ജി. പ്രവേശനത്തിന്, ശാസ്ത്രവിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദവും ഭാഷാമാനവിക വിഷയങ്ങള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത ബിരുദവുമാണ് യോഗ്യത.
മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമിന് എം.ബി.ബി.എസ്. ബി.ഡി.എസ് ബി.ഫാം. തുടങ്ങിയ മെഡിക്കല്‍ അനുബന്ധ ബിരുദം വേണം.
എസ്.സി.എസ്.ടി. വിഭാഗക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇളവുകളുണ്ട്. സേനയിലുള്ളവരുടെ മക്കള്‍ക്കും കശ്മിരി കുടിയേറ്റക്കാര്‍ക്കും വികലാംഗര്‍ക്കും നിലവിലുള്ള സീറ്റുകളെ കൂടാതെ പ്രത്യേകം സീറ്റുകള്‍ അധികമായി അനുവദിച്ച് നല്‍കുന്നുമുണ്ട്. അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് വിവിധ തരം സ്‌കോളര്‍ഷിപ്പുകളും സ്‌റ്റൈപ്പന്റുകളും ലഭ്യമാണ്.
എന്‍ട്രന്‍സ്
രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒബ്ജക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങളാണ് പി.ജി. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതാത് വിഷയങ്ങളിലെ ബിരുദ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ക്ക് വെയിറ്റേജ് കൊടുത്ത് തയാറാക്കിയിട്ടുള്ള ഈ പരീക്ഷയുടെ പേപ്പറുകള്‍ ജനറല്‍ നോളജ്, ഇംഗ്ലിഷ് പാസേജ് കോംപ്രിഹന്‍ഷന്‍, ലോജിക്കല്‍ റീസണിങ് എന്നിവയെക്കൂടി പരിഗണിക്കുന്നുണ്ട്.
ഈ പരീക്ഷയില്‍ മിനിമം പോയിന്റുകള്‍ നേടിയെടുക്കുക എന്നത് സുപ്രധാനമാണ്. ഒന്നിലധികം പേര്‍ ഒരേ മാര്‍ക്ക് വാങ്ങുകയാണെങ്കില്‍ റാങ്കിങ്ങിന് ബിരുദതലത്തില്‍ നേടിയ മാര്‍ക്ക്‌ഗ്രെയ്ഡ് കൂടി പരിഗണിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്
www.cukerala.ac.in
www.cucetexam.in .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."