HOME
DETAILS
MAL
പെന്ഷന് വിതരണത്തിന് പണമില്ല: ടോക്കണ്‍ നല്കി തിരിച്ചയച്ചു
backup
April 12 2017 | 07:04 AM
കൊടുങ്ങല്ലൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ പെന്ഷന് വാങ്ങുന്ന കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയില്‍ നിന്നും ഇന്നലെ 74 പേര്‍ക്ക് മാത്രമാണ് പെന്ഷന് വിതരണം ചെയ്തത്. വരിയില്‍ നിന്നിരുന്ന 171 പെന്‍ഷന്‍കാര്‍ക്ക് ടോക്കണ്‍ നല്കി തിരിച്ചയക്കുകയായിരുന്നു. ചൊവ്വാഴ്ചയിലെ പെന്ഷന് വിതരണത്തിനായി 60 ലക്ഷം രൂപയാണ് ട്രഷറിയില്‍ പണം വിതരണം ചെയ്യുന്നതിനായി എസ്.ബി.ഐ ശാഖയോട് ആവശ്യപ്പെട്ടത്. എന്നാല്‍ പത്ത് ലക്ഷം രൂപ മാത്രമാണ് ബാങ്കില്‍ നിന്നും ട്രഷറിയില്‍ എത്തിയത്. ഈ പത്ത് ലക്ഷം ഉള്‍പടെ 42,42000 രൂപയാണ് ചൊവ്വാഴ്ച വിതരണം ചെയ്യാനായത്. നഗരത്തിലെ ചില എ.ടി.എം. കൗണ്ടറുകളില്‍ വൈകീട്ടോടെ പണം ഒഴിഞ്ഞ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."