മറൈന്‍ ഡ്രൈവ് മോഡല്‍ പാത; രൂപ രേഖ തയ്യാറാക്കാന്‍ ടെന്‍ഡര്‍
ചാവക്കാട്: നഗരസഭയുടെ സ്വപ്ന പദ്ധതികളിലൊന്നായ ബ്ലാങ്ങാട് ബീച്ചില്‍ നിന്നും പുത്തന്‍കടപ്പുറം വരെ മറൈന്‍ ഡ്രൈവ് മോഡല്‍ പാത നിര്‍മിക്കാനുള്ള രൂപ രേഖ തയ്യാറാക്കാന്‍ ടെന്‍ഡര്‍ വിളിക്കുവാനും യോഗം തീരുമാനിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയുള്ള പദ്ധതിക്ക് 60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍ പറഞ്ഞു. താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രി വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍, വഞ്ചി കടവ് വ്യാപാരസമുച്ചയ നിര്‍മാണത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ എന്നിവ തയ്യാറാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
താലൂക്ക് ആശുപത്രിയില്‍ വയോജനങ്ങള്‍ക്കു ചൂടുവെള്ളം ലഭ്യമാക്കാനുള്ള സൗരോര്‍ജ വാട്ടര്‍ഹീറ്റര്‍, സ്ത്രീകള്‍ക്ക് പ്രേത്യേക ടോയ്‌ലറ്റ് എന്നിവ നിര്‍മിക്കും.
ലൈസന്‍സ് കാലാവധി കഴിഞ്ഞ നഗരസഭ കെട്ടിടങ്ങളിലെ കടമുറികള്‍ക്കു ലൈസന്‍സ് ഫീസില്‍ അഞ്ചു ശതമാനം വര്‍ധനവ് വരുത്തുവാനും യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ സെക്രട്ടറിക്ക് ബോഥ്യമായാല്‍ കിടപ്പു രോഗികളെ ആധാര്‍ നമ്പര്‍ ലഭ്യമാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരത്തിന്റെ വികസനത്തിനായി മിനി സിവില്‍ സ്റ്റേഷന്റെ എതിര്‍വശത്തുള്ള ഒന്നരയേക്കറിലധികം സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും വില നല്‍കി വാങ്ങിക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളായ അഞ്ചു പേരുടെ യോഗം ചെയര്‍മാന്‍ വിളിച്ചു ഭൂമിക്കു ലഭിക്കേണ്ട വിലയുടെ നിര്‍ദേശം സമര്‍പിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇരുപതു കോടി എഴുപത്തിയേഴു ലക്ഷത്തിന്റെ നിര്‍ദേശമാണ് ഭൂവുടമകള്‍ നഗാരസഭക്കു നല്‍കിയത്.
ഭൂമിയുടെ ന്യായ വില നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്റ്റര്‍ക്കു നല്‍കാന്‍ ചൊവാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തിരുമാനിച്ചു. ന്യായമായ വില ലഭിച്ചാല്‍ സ്ഥലം നഗരസഭക്ക് കൈമാറാന്‍ തയ്യാറാന്നെന്നു അഞ്ചു പേരും സമ്മതിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.
സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നത് കരുതലോടെ വേണമെന്ന് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ പറഞ്ഞു. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി തികച്ചും നിയമപരമായാണ് ഭൂമി ഏറ്റെടുക്കുകയെന്നു ചെയര്‍മാന്‍ വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകള്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന വിവരം വാര്‍ഡ് കൗണ്‍സിലര്‍മാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് കൗണ്‍സിലര്‍ ജോയസി ആന്റണി ആവശ്യപ്പെട്ടു.
പതിനേഴു ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ യോഗം അംഗീകരിച്ചു.കെ എസ് ബാബുരാജ് ,എ എച് അക്ബര്‍, കെ കെ കാര്‍ത്യായനി, ടൈസണ്‍ മാറോക്കി, കെ എച്ച് സലാം, എം ബി രാജലക്ഷ്മി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."