ആദര്‍ശ സംവാദ അവലോകനവും പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും 20 ന്
കോഴിക്കോട് : മുജാഹിദ് തൗഹീദിന്റെ ആശയ വികലതയും പ്രാമാണിക വിരുദ്ധതയും സമൂഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടി കോഴിക്കോടും ആലപ്പുഴയിലും ആശയ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്തിഖാമയുടെ പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും അവലോകനവും മാര്‍ച്ച് 20ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടത്താന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മുജാഹിദ് പ്രവര്‍ത്തകര്‍ക്കിടയില്‍ അപകര്‍ഷതക്കും നേതൃത്വത്തിനിടയില്‍ പുതിയ ചേരിതിരിവിനും സംവാദങ്ങള്‍ വഴിവച്ചതായി യോഗം വിലയിരുത്തി.
രാവിലെ 10 മുതല്‍ 4 മണിവരെ നടക്കുന്ന പരിപാടിയില്‍ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മുസ്തഫ ഹുദവി ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുസ്തഫ അഷ്‌റഫി കക്കുപടി, എം.ടി അബൂബക്കര്‍ ദാരിമി, സലാം ഫൈസി എടപ്പാള്‍, അമീര്‍ ഹുസൈന്‍ ഹുദവി,ശിഹാബുദ്ധീന്‍ അന്‍വരി, ആസ്വിഫ് ഫൈസി, നവാസ് ഹുദവി, ബഷീര്‍ ഹുദവി, അജ്മല്‍ കമാലി തുടങ്ങിയവര്‍ സംബന്ധിക്കും. യോഗത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."