എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ജൂണില്‍, ബാറുകളും ബാര്‍ബര്‍ ഷാപ്പുകളും തുറക്കും- സംസ്ഥാനത്തിന്റെ ലോക്ക്ഡൗണ്‍ ഇളവുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്.
ബിവറിജസ് കോര്‍പ്പറേഷന്റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ബുധനാഴ്ച്ച തുറക്കാന്‍ തീരുമാനമായി. ബാറുകളിലെ പാഴ്സല്‍ കൗണ്ടറും ബുധനാഴ്ച്ച മുതല്‍ തുറക്കും.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാം. മുടിവെട്ടാന്‍ മാത്രമായിരിക്കും അനുമതി. അതേസമയം, ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
ഓട്ടോറിക്ഷകള്‍ക്ക് അനുമതി, അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധം .അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്റെ അനുമതി വേണം
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മെയ് 26,27,28 തിയ്യതികളില്‍ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ രാവിലെ നടത്താനും തീരുമാനിച്ചിരുന്നു. ജൂണില്‍ നടത്താനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. തിയ്യതി പിന്നീട് തീരുമാനിക്കും.
സ്കൂളുകളും കോളജുകളും അടച്ചിടണമെന്നാണ് നാലാം ഘട്ട ലോക്ഡൗണിനെക്കുറിച്ചുള്ള കേന്ദ്രനിര്‍ദേശം. അതിനിലാണ് പരീക്ഷകളും സംസ്ഥാനത്ത് മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."