കുടിവെള്ള വിതരണ പൈപ്പ് നശിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കണം
പട്ടാമ്പി: പട്ടാമ്പി നഗരസഭയുടെ കുടിവെള്ള വിതരണ പൈപ്പ്‌നശിപ്പിച്ചവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കണമെന്ന്
മുസ്‌ലിം യൂത്ത്‌ലീഗ് പട്ടാമ്പി നഗരസഭാകമ്മിറ്റി ആവശ്യപ്പെട്ടു. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ലാബ് അടര്‍ത്തിമാറ്റി കുടിവെള്ള വിതരണ പൈപ്പ് നശിപ്പിച്ചിട്ടുള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് അര്‍ധരാത്രിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊതുവിതരണപൈപ്പ് തകര്‍ത്തിരിക്കുന്നത്.
കുടിവെള്ള പൈപ്പ് ലൈന്‍ നശിപ്പിച്ച ് സമീപത്തുള്ള കച്ചവട സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞതോടെയാണ് ഗുഢാലോചന പുറത്ത് വന്നത്. സുഗമമായി നടക്കുന്ന കുടിവെള്ളവിതരണം തടസപ്പെടുത്തി നഗരസഭയെ അപകീര്‍ത്തിരപ്പെടുത്താനുള്ള സിപിഎം ഗൂഢാലോചനയാണിതിന് പിന്നിലെന്ന് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് നഗരസഭാധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലിസ് ഇതുവരെയും കേസെടുത്തിട്ടില്ല.
പൈപ്പ് നശിപ്പിച്ചവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമായതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് വിമുഖത കാണിക്കുകയാണന്ന് യൂത്ത്‌ലീഗ് കമ്മിറ്റി ആരോപിച്ചു. ടി വി ദൃശ്യത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ ആരെന്ന് വ്യക്തവുമാണ്. സംഭവം പുറത്തായതോടെ പൊലിസിനെ സ്വാധീനിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് വി. സൈനുദ്ദീന്‍, ജനറല്‍സെക്രട്ടറി സൈതലവി വടക്കേതില്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
കുടിവെള്ള വിതരണം അട്ടിമറിക്കാന്‍ പൈപ്പ് അറുത്തുമാറ്റിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാന്‍ വിസമ്മതിക്കുന്ന പൊലിസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന നടപടിയില്‍ പ്രതികളെ രക്ഷിക്കുന്ന പൊലിസ് നടപടി ജനവഞ്ചനയാണെന്നും യൂത്ത്‌ലീഗ് ആരോപിച്ചു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."