മദ്രസാ പ്രവേശനോല്‍സവം നടത്തി
എടത്വാ : മനുഷ്യബന്ധങ്ങള്‍ ശിഥിലമാകുന്നതിലൂടെ ഉത്ഭവിക്കുന്ന അരാജകത്വവും അക്രമവും അവസാനിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥി സമൂഹത്തില്‍ സ്‌നേഹത്തില്‍ ഊന്നിയ മനുഷ്യബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ പ്രചോദനവും പ്രോല്‍സാഹനവും എല്ലാവരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്ന് സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി അഭിപ്രായപ്പെട്ടു.
അര്‍ഹതപ്പെട്ട സ്‌നേഹം ലഭിക്കാതെ വരുമ്പോഴാണ് അക്രമവാസനയും അസഹിഷ്ണുതയും ഉടലെടുക്കുന്നത്. ഇതിന് പരിഹാരമായി ആത്മീയതയില്‍ അധിഷ്ഠിതവും പരസ്പര ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്നതുമായ വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്തില്‍ മങ്കോട്ടച്ചിറയില്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സിലബസിന്‍ കീഴില്‍ ആരംഭിച്ച മദ്രസുത്തുല്‍ അഹ്‌ലാക്കുല്‍ അദീബയ:യില്‍ നടന്ന മഹറുജാനുല്‍ ബിദായ (പ്രവേശനോല്‍സവം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസാ രക്ഷാധികാര നാസര്‍ അധ്യക്ഷനായി.സദര്‍ മുഅല്ലീം ഹസന്‍കോയ മൗലവി ,ഭാരവാഹികളായ സുധീര്‍ ,നഹാസ്, അസ്‌ലം, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."