കൊമ്പന്‍മാര്‍ ഫൈനലില്‍
പനജി: രണ്ടാം പാദ മത്സരത്തില്‍ മുംബൈയോട് തോറ്റെങ്കിലും ഗോവ ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യപാദ മത്സരത്തില്‍ നേടിയ 5-1 ന്റെ വമ്പന്‍ ജയമാണ് ഗോവക്ക് ഫൈനലിലേക്കുള്ള വഴി തെളിച്ചത്.
ആദ്യപാദ സെമി കഴിഞ്ഞപ്പോള്‍ തന്നെ ഗോവ ഫൈനല്‍ ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ച മട്ടായിരുന്നു. സ്വന്തം മൈതാനത്തു നടന്ന ര@ണ്ടാം പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഗോവയുടെ ഫൈനല്‍ പ്രവേശനത്തിന് അതു തടസ്സമായില്ല. ആറാം മിനിട്ടില്‍ റാഫേല്‍ ബാസ്‌റ്റോസാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്.
ആദ്യപാദ സെമിയില്‍ മുംബൈയെ 5-1ന് മുക്കിയതിനാല്‍ വന്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമേ ഗോവയ്ക്കു ഭീഷണിയുണ്ട@ായിരുന്നുള്ളൂ. ഇരുപാദങ്ങളിലുമായി 5-2ന്റെ ജയമാണ് ഗോവ ആഘോഷിച്ചത്. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ബംഗളൂരു എഫ്.സിയാണ് ഗോവയുടെ എതിരാളികള്‍.
കളി തുടങ്ങി ആറാം മിനിട്ടില്‍ തന്നെ റാഫേല്‍ ബാസ്റ്റോസിന്റെ ഗോളില്‍ മുന്നിലെത്താനായത് മുംബൈക്കു നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. ഒരു വേള മുംബൈ ഗോളുകള്‍ തിരിച്ചടിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഗോവന്‍ പ്രതിരോധം ഉറച്ച് നിന്നതോടെ മുംബൈയുടെ ഫൈനലിലേക്കുള്ള വഴി അടയുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവയ്ക്കു വന്ന പിഴവില്‍ നിന്നായിരുന്നു മുംബൈയുടെ ഗോള്‍. പന്ത് തട്ടിയെടുത്ത ആര്‍നോള്‍ഡ് സിസ്സോക്കോ ബാസ്‌റ്റോസിന് മറിച്ചു നല്‍കുകയായിരുന്നു. ഗോവന്‍ ഗോളി നവീന്‍ കുമാറിന് ഒരവസരവും നല്‍കാതെ ബാസ്‌റ്റോസ് ലക്ഷ്യം കാണുകയും ചെയ്തു.
തുടര്‍ന്നും മുംബൈക്കു തന്നെയായിരുന്നു മുന്‍തൂക്കം. 23-ാം മിനിട്ടില്‍ അവര്‍ക്ക് ലീഡുയര്‍ത്താന്‍ അവസരം ലഭിക്കുകയും ചെയ്തു. സൊഗുവിന്റെ ഷോട്ട് ഗോളി നവീന്‍ തടുത്തിടുകയായിരുന്നു. റീബോണ്ടണ്ട് ചെയ്ത പന്ത് ഗോവന്‍ ഡിഫന്‍ഡര്‍ ഫാളിന്റെ കൈയില്‍ തട്ടിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. രണ്ട@ാം പകുതിയില്‍ ഗോവ കളിയിലേക്കു ശക്തമായി തിരിച്ചു വന്നതോടെ മുംബൈക്ക് സമ്മര്‍ദമായി. സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന് സമനില ഗോളിനുള്ള ചില അവസരങ്ങളും ലഭിച്ചു. പെനാല്‍റ്റി ബോക്‌സില്‍നിന്ന് ലഭിച്ച പന്ത് കോറോ ബാറില്‍ അടിക്കുകയായിരുന്നു. ഫൈനലില്‍ അതിവേഗ ഫുട്‌ബോളിന് പേരു കേട്ട ഗോവയും ബംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ശക്തമായൊരു മത്സരം ഫൈനലില്‍ പ്രതീക്ഷിക്കാം. ഗോവയും ബംഗളൂരു എഫ്.സിയും ഇത് രണ്ടാം തവണയാണ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."