HOME
DETAILS
MAL
റോഡ് തോടായി മാറി
backup
June 25 2018 | 08:06 AM
തുറവൂര്‍:പട്ടണക്കാട് പഞ്ചായത്തിലെ പഞ്ചാക്ഷിക്കവല - അന്ധകാരനഴി റോഡില്‍ ചെമ്പകശ്ശേരി പാടത്തിന് സമീപം റോഡ് വെള്ളത്തിലായി.
പാടങ്ങളിലെ വെള്ളം കവിഞ്ഞൊഴുകിയതാണ് റോഡ് വെള്ളക്കെട്ടിലാകാന്‍ കാരണം.ഇതുമൂലം വാഹനങ്ങള്‍ ഏറെ ക്ലേശിച്ചാണ് കടന്നു പോകുന്നത്. ഹെവി വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കാല്‍നടയാത്രികരുടെയും ഇരുചക്രവാഹന യാത്രികരുടെയും ദേഹത്ത് വെള്ളം തെറിച്ചു വീഴുന്നുണ്ട്.
പാടവും തോടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ മുങ്ങിക്കിടക്കുകയാണ്.ഇവിടെ രാത്രിയില്‍ വഴിവിളക്കുകള്‍ തെളിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിലവില്‍ റോഡില്‍ പല സ്ഥലങ്ങളിലായി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
വെള്ളം നിറയുന്നതിനാല്‍ കുഴികള്‍ കാണാനാകാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."