സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു ഇന്ത്യക്കാരൻ കൂടി മരണപ്പെട്ടു
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു ഇന്ത്യക്കാരൻ കൂടി മരണപ്പെട്ടു. ബിഹാർ സ്വദേശിയായ സിവാൻ സ്വദേശി സന്തോഷ് ചൗധരി (35) ആണ് ത്വാഇഫിൽ മരിച്ചത്. കൊവിഡ് ബാധിതനായി ത്വാഇഫ് ഹവിയ്യയിൽ നഹ്ദാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കിംഗ് ഫൈസൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് വർഷമായി സി.ഡബ്ലിയു.സി അൽമദാനിയ്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: രാജേന്ദ്ര ചൗധരി. മാതാവ്: പസ്പതി ദേവി. ഭാര്യ: ഉഷ ദേവി. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമുണ്ട്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്കരിക്കുമെന്ന് നിയമസഹായത്തിനായി രംഗത്തുള്ള കോൺസുലേറ്റ് സി.സി.ഡബ്ലിയു അംഗവും കെഎംസിസി ത്വാഇഫ് സെൻട്രൽ കമ്മറ്റി പ്രസിഡൻറുമായ നാലകത്ത് മുഹമ്മദ് സാലിഹ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."