പുതിയ റേഷന്‍ സമ്പ്രദായം ദുരിതമെന്ന്
കൊച്ചി: അസംഘടിത മേഖലയിലെ തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുന്നതാണ് പുതിയ റേഷന്‍ സമ്പ്രദായമെന്ന് കേരള ലേബര്‍ മൂവ്‌മെന്റ്.
മത്സ്യത്തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും മുന്‍ഗണനാവിഭാഗത്തില്‍നിന്ന് ഒഴിവാക്കി അത് അവരെ റേഷന്‍ സമ്പ്രദായത്തിനു പുറത്താക്കി.ഇത് അന്യായമാണെന്ന് കേരള ലേബര്‍ മൂവ്‌മെന്റ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ബി.പി.എല്‍ പട്ടിക തയ്യാറാക്കുന്നതില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായെന്നും തന്മൂലം പല കുടുംബങ്ങളും അന്തിമപട്ടികയിലില്ലായെന്നും അവര്‍ കുറ്റപ്പെടുത്തി.അര്‍ഹരായ എല്ലാ തൊഴിലാളികളെയും ബി.പി.എല്‍ പട്ടികയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ.എല്‍.എം. സംസ്ഥാന ജന.സെക്രട്ടറി തോമസ് കുരിശിങ്കല്‍ പത്രസമ്മേളനത്തില്‍ അവശ്യപ്പെട്ടു .ജോണ്‍സണ്‍,തങ്കച്ചന്‍ ഈരാശ്ശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."