കൊവിഡ് പ്രതിസന്ധി: എസ്.ഐ.സി ആഗോള ആത്മീയ പ്രാര്‍ഥനാ സംഗമം നടത്തും
റിയാദ്: കൊവിഡ് 19 മഹാമാരി മരണം വിതച്ച് ഭീകരത പടര്‍ത്തി കത്തിപ്പടരുന്ന വേളയില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗോള ആത്മീയ, പ്രാര്‍ഥനാ സദസ് സംഘടിപ്പിക്കുമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ ഭാരവാഹികള്‍ അറിയിച്ചു.
റമദാന്‍ 28ന് (മെയ് 21) രാത്രിയാണ് ആത്മീയ സംഗമം. ജി.സി.സി രാജ്യങ്ങളിലെ സമസ്ത പോഷക സംഘടനകളായ യു.എ.ഇ സുന്നി കൗണ്‍സില്‍, കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍, കേരള ഇസ്‌ലാമിക് സെന്റര്‍ ഖത്തര്‍, സമസ്ത ബഹ്‌റൈന്‍ കമ്മിറ്റി, മസ്‌കറ്റ് സുന്നി സെന്റര്‍, സലാല സുന്നി സെന്റര്‍, ലണ്ടന്‍, തുര്‍ക്കി, മലേഷ്യ, ന്യൂസിലാന്‍ഡ്, നൈജീരിയ, ഫ്‌ളോറിഡ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ സമസ്ത ഇസ്‌ലാമിക്, സുന്നി സെന്ററുകള്‍ സംയുക്തമായാണ് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച രാത്രി മക്ക സമയം പത്ത് മുതല്‍ ആരംഭിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ സംസാരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിശ്വാസികള്‍ക്ക് പങ്ക് കൊള്ളുവാനായി ഫേസ്ബുക്ക്, സൂം എന്നിവയില്‍ ലൈവ് സംപ്രേഷണവും ഉണ്ടാകും. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജായ വേേു:െംംം.ളമരലയീീസ.രീാകഇടമൗറശശ്‌ല എന്നിവയിലാണ് ലൈവ് പരിപാടി നടക്കുക. അതോടൊപ്പം വിവിധ രാജ്യങ്ങളിലെ സമസ്ത സംഘടനാ ഭാരവാഹികളുടെ സംയുക്ത പ്രതിനിധി സംഗമവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."