HOME
DETAILS

പാര്‍ലമെന്റ് വോട്ടെടുപ്പ് ബ്രക്‌സിറ്റ് ഭാവി നിര്‍ണയിക്കും

  
backup
March 12 2019 | 22:03 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d


ലണ്ടന്‍: പാര്‍ലമെന്റിലെ വോട്ടെടുപ്പ് ബ്രക്‌സിറ്റില്‍ ബ്രിട്ടന്റെ വിധിയെഴുത്താവും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് തെരേസാ മേ സര്‍ക്കാര്‍ മുന്നോട്ടുവച്ച കരാറിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജനുവരിയില്‍ പാര്‍ലമെന്റ് തള്ളിയ കരാറില്‍ മാറ്റങ്ങള്‍ വരുത്തിയാണ് അവതരിപ്പിക്കുന്നതെന്നാണ് പ്രധാനമന്ത്രി തെരേസാ മേയുടെ അവകാശ വാദം.
തെരേസാ മേ അവതരിപ്പിക്കുന്ന പുതിയ കരാര്‍ തള്ളപ്പെടുകയാണെങ്കില്‍ ഈ മാസം 29ന് ഉടമ്പടിയില്ലാതെ ബ്രിട്ടന്‍ ഇ.യു വിടും.
അല്ലെങ്കില്‍ പിന്‍വാങ്ങല്‍ തിയതി നീട്ടും. കൂടാതെ ബ്രിട്ടന്‍ ഇ.യു വിടേണ്ടത് കരാറോടെയാണോ, അതല്ലാതെയാണോ എന്നതില്‍ ഒരു വോട്ടെടുപ്പ് കൂടി ഇന്നുണ്ടാവും. അതില്‍ ഉടമ്പടിയല്ലാതെ ബ്രക്‌സിറ്റ് വിടാനാണ് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കില്‍ ഈ മാസം കരാറില്ലാതെ ഇ.യു വിടും.


ഉടമ്പടിയുള്ള ബ്രക്‌സിറ്റാണ് അംഗങ്ങളുടെ ആവശ്യമെങ്കില്‍ ഇ.യു വിടാനുള്ള തിയതി നീട്ടാന്‍ ആവശ്യപ്പെടണമോ എന്നതില്‍ ഒരു വോട്ടെടുപ്പ് കൂടിയുണ്ടാവും. കരാര്‍ പാസാവുകയാണെങ്കില്‍ ഈ മാസം 29ന് തന്നെ സാങ്കേതികമായി ബ്രിട്ടന്‍ ഇ.യു വിടും.
2020 ഡിസംബര്‍ വരെ നിലവിലെ അവസ്ഥ തുടരും. എന്നാല്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകള്‍വരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സമാവായമുണ്ടാക്കാന്‍ തെരേസാ മേക്ക് സാധിച്ചിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  a minute ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  42 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago