രോഗികള്‍ക്ക് ധനസഹായം നല്കി
ആലപ്പുഴ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് എം.എസ്.എസ് അമ്പലപ്പുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനഞ്ചോളം രോഗികള്‍ക്ക് ധനസഹായവും ഭക്ഷണ വിതരണവും ഡോക്ടര്‍മാരെ അനുമോദിക്കലും ഒ.പി. ടിക്കറ്റ് ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. നജീബ് അധ്യക്ഷനായി. എം.സി.എച്ച്. പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി ചികിത്സാ സഹായവും സൂപ്രണ്ട് ഡോ. രാംലാല്‍ ഭക്ഷണവും വിതരണം ചെയ്തു. പതിനെട്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെയും സര്‍വീസില്‍നിന്നു വിരമിക്കുന്ന ഡോ. ശ്രീദേവിയെയും ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീഖ് ഐ.പി.എസ്. അനുമോദിച്ചു. ആര്.എം.ഒ ഡോ. നാനോം, ഡോ. ലേഖ, ഡോ. സുമ, ഡോ. സദറുദ്ദീന്‍, ഡോ. സബിന്‍, മേഖലാ സെക്രട്ടറി നവാസ് പല്ലന, സുധീര്‍ നീര്‍ക്കുന്നം, കെ.എസ് മുഹമ്മദ്, ബഷീര്‍, റെമീസ് കാസിം, യാസിര്‍ വണ്ടാനം, ഉമ്മര്‍കോയ, വാഹിദ് കാക്കാഴം, മുഹമ്മദ് കോയ നീര്‍ക്കുന്നം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."