കേരളത്തിനുള്ള യാത്രാ വിലക്ക് പിന്‍വലിച്ച് കര്‍ണാടക
ബംഗളൂരു: യാത്രാവിലക്ക് ഏര്‍പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കി കര്‍ണാടക. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈമാസം 31 വരെ പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു കര്‍ണാടകയുടെ തീരുമാനം. നാലാംഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകനയോഗത്തിന് ശേഷമാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഇക്കാര്യം അറിയിച്ചത്.
അന്തര്‍സംസ്ഥാന യാത്ര സംസ്ഥാനങ്ങള്‍ തമ്മിലെ പരസ്പര വിശ്വാസത്തോടെ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്രം നിര്‍ദേശിച്ച് ഒരു ദിവസത്തിനകമാണ് കര്‍ണാടകയുടെ നടപടി.
വിലക്കുള്ള നാല് സംസ്ഥാനങ്ങളില്‍ കേരളമൊഴികെയുള്ളവ രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ മുന്നിലുള്ളവയാണ്.
അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കര്‍ണാടക ഏറെ ഇളവുകള്‍ നല്കി. കണ്ടെയിന്മെന്റ് മേഖലകളിലും റെഡ് സോണുകളിലുമൊഴികെ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും അന്തര്‍ സംസ്ഥാന ട്രെയിനുകളും സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയതായി യെദ്യൂരപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."