HOME
DETAILS
MAL
പ്രതിരോധ രംഗത്ത് കേരള മോഡല്‍ ചര്‍ച്ചയാക്കി ബി.ബി.സിയും; താരമായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
backup
May 19 2020 | 06:05 AM
കോഴിക്കോട്: കൊവിഡ്-19 വൈറസ് പ്രതിരോധ രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുമായി തത്സമയ അഭിമുഖം നടത്തിയിരിക്കുകയാണ്. ബി.ബി.സി വേള്‍ഡ് ന്യൂസ് വേളയിലാണ് കേരളാ മോഡല്‍ ചര്‍ച്ചയാക്കിയത്.
[video width="400" height="224" mp4="http://suprabhaatham.com/wp-content/uploads/2020/05/shailaja-bbc.mp4"][/video]
കേരളത്തിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി അവതരാകര്‍ ചോദിച്ചറിയുന്നുണ്ട്. അഞ്ചു മിനിറ്റിലേറെ നേരം അഭിമുഖം തുടരുന്നുണ്ട്. നേരത്തെ വാഷിങ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍ പത്രങ്ങളും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി കുറിപ്പുകള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."