അനധികൃത പടക്കം വില്‍പന പൊടിപൊടിക്കുന്നു; നടപടിയെടുക്കാതെ അധികൃതര്‍
തുറവൂര്‍: അനധികൃത പടക്കം വില്പന തുറവൂറിലും സമീപ പ്രദേശങ്ങളിലും തകൃതിയായി നടക്കുന്നു. വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ പേരിലാണ് കച്ചവടം പൊടിപൊടിക്കുന്നത്.
വളമംഗലത്ത് മൂന്ന് പേര്‍ക്കാണ് പടക്കനിര്‍മാണത്തിന് ലൈസന്‍സുള്ളത്. എന്നാല്‍ കാവില്‍ഭാഗം മുതല്‍ വടക്കോട്ട് വളമംഗലം എസ്.എന്‍.ജി.എം. കോളേജ് കവലവരെയുള്ള നാല്പതില്‍പ്പരം വീടുകളിലാണ് അനധികൃത പടക്കനിര്‍മാണം നടക്കുന്നത്. പൊലീസിന്റെയും അധികൃതരുടെയും ഒത്താശയോടെയാണ് ഇവിടെ പടക്കനിര്‍മാണം നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തുറവൂറിലും സമീപ പ്രദേശങ്ങളായ പട്ടണക്കാട്, അന്ധകാരനഴി ,പള്ളിത്തോട്, പടിഞ്ഞാറെ മനക്കോടീ, നാലുകുളങ്ങര, തഴുപ്പ്, പറയകാട്, തിരുമല ഭാഗം, കളരിക്കല്‍, എഴുപുന്നതെക്ക്, മനക്കോടീ, പാട്ടുകൂളങ്ങര, കോടംതുരുത്ത് ,ചമ്മനാട് എന്നി മേഖലകളില്‍ സൈക്കിളുകളില്‍ സഞ്ചരിച്ചാണ് പടക്കങ്ങള്‍ വില്പന നടത്തിവരുന്നത്. വളമംഗലത്തെ അനധികൃത പടക്കനിര്‍മാണശാലകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഇനിയെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷിയാവേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."