രോഗമുക്തിയിൽ വീണ്ടും വൻ വർധനവുമായി സഊദി; ഇന്ന് രോഗ മുക്തി നേടിയവർ 2886, രോഗ ബാധിതരിൽ 87 ശതമാനം യുവാക്കൾ, അറിയാം പൂർണ്ണ വിവരങ്ങൾ
റിയാദ്: സഊദിയിൽ ദിനം പ്രതിയുള്ള വൈറസ് ബാധ നിരക്ക് ഉയരുമ്പോൾ തന്നെ ഇന്ന് വീണ്ടും വൈറസ് ബാധ മോചിതരുടെ എണ്ണവും ഉയർന്നത് പ്രതീക്ഷ വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ അതെ ആശ്വാസം തന്നെയാണ് ഇന്നും വൈറസ് മോചിതരുടെ എണ്ണത്തിൽ സഊദിയിൽ നിന്നും മോചന കണക്കുകൾ നൽകുന്നത്. ചൊവ്വാഴ്ച്ച 2509 പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ ഇതിലേറെയാണ് വൈറസ് മോചിതരുടെ എണ്ണം. 2886 വൈറസ് ബാധിതരാണ് ഇന്ന് രോഗമുക്തി നേടിയത്. തിങ്കളാഴ്ച്ച സ്ഥിരീകരിച്ച 2509 വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ യുവാക്കളാണ്. 87 ശതമാനമാണ് യുവാക്കൾ. കുട്ടികൾ 09 ശതമാനവും പ്രായമേറിയവർ 04 ശതമാനവുമാണ്. പ്രവാസികൾ 65 ശതമാനവും 35 ശതമാനം സ്വദേശികളുമാണ് വൈറസ് ബാധിതർ. പുരുഷന്മാർ 75 ശതമാനവും സ്ത്രീകൾ 25 ശതമാനവുമാണ്. രാജ്യത്ത് ഇതിനകം 618,084 വൈറസ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ 137 പ്രദേശങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു.
ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് മക്കയിലാണ്. നിലവിലെ വൈറസ് ബാധ കണക്കുകൾ ഇപ്രകാരമാണ്. മക്ക 12,161, റിയാദ് 11,548, ജിദ്ദ 10,116, മദീന 8,143, ദമാം 3,933, ഹുഫുഫ് 2,654, ജുബൈൽ 2,045, ത്വായിഫ് 1,409, ഖോബാർ 1,326, ബൈഷ് 704, ഖത്തീഫ് 591, തബൂക് 534, ദിരിയ 395, ബുറൈദ 349, യാമ്പു 336, ദഹ്റാൻ 313, ഹദ്ദ 169, സ്വഫ്വ 168, അൽഖർജ് 143, ഖമീസ് മുശൈത് 132, ബീഷ 129, ഖുൻഫുദ 127, മജ്മഅ 113, ഉനൈസ 109, ഹായിൽ 107, ബഖീഖ് 101.
എന്നാൽ ഇവരിൽ ചികിത്സയിൽ കഴിയുന്നവർ ഇപ്രകാരമാണ്. റിയാദ് 5,408, മക്ക 4,942, ജിദ്ദ 4,645, മദീന 2,793, ദമാം 2,190, ജുബൈൽ 1,269, ത്വായിഫ് 1,073, ഖോബാർ 912, ഹുഫൂഫ് 894, ഖത്തീഫ് 327, ദിരിയ 311, തബൂക് 277, ദഹ്റാൻ 226, ബുറൈദ 223, യാമ്പു 189, ബൈഷ് 177, സ്വഫ്വ 168, ഹദ്ദ 165, അൽ മജ്മഅ 109 ഏറ്റവും കൂടുതൽ വൈറസ് ബാധ കണക്കുകളിലും ചികിത്സയിൽ കഴിയുന്ന കണക്കുകളിലും നൂറിലധികം രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ കണക്കുകൾ മാത്രമാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ 114 സ്ഥലങ്ങളിൽ നൂറുൽ താഴെ വൈറസ് ബാധ സ്ഥിരീകരിക്കുകയോ നിലവിൽ രോഗികൾ ചികിത്സയിൽ കഴിയുകയോ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."