ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക നടപടികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി സി. രവീന്ദ്രനാഥ്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരെ നിയമിക്കാന്‍ ഉത്തരവുണ്ട്. ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ കൂടുതല്‍ സ്‌പെഷലിസ്റ്റ് അധ്യാപകരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കുന്ന കാര്യം ധനകാര്യവകുപ്പിന്റെകൂടി അഭിപ്രായം ആരാഞ്ഞ ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 2018-19 അധ്യയന വര്‍ഷം 2517 സ്‌പെഷലിസ്റ്റ് അധ്യാപകരെ പാര്‍ട്ട് ടൈമായി നിയമിച്ചിട്ടുണ്ടെന്നും രവീന്ദ്രനാഥ് പറഞ്ഞു.
മട്ടാഞ്ചേരിയിലെ വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള കാലപ്പഴക്കം വന്ന കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിന് ഭരണ നിര്‍വഹണ ചുമതല വഹിക്കുന്ന മുതവല്ലിമാര്‍ വഖ്ഫ് ബോര്‍ഡിനെ സമീപിച്ചാല്‍ നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
കെട്ടിടങ്ങള്‍ പലതും വഖ്ഫ് ബോര്‍ഡിന് കീഴിലുള്ളതല്ലെന്ന് വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."