HOME
DETAILS

റണ്‍വേയുടെ വലിപ്പം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളായി: മുഖ്യമന്ത്രി

  
backup
June 25 2018 | 18:06 PM

runway

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ വലിപ്പം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജംബോ വിമാനങ്ങള്‍ക്കായി റണ്‍വേയുടെ നീളം 3400 മീറ്ററായും റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വര്‍ധിപ്പിക്കേണ്ടതുണ്ട്. സമാന്തര ടാക്‌സിവേ നിര്‍മാണം, റണ്‍വേ ആന്‍ഡ് സേഫ്റ്റി ഏരിയ 240 മീറ്റര്‍ വീതമാക്കുന്ന പ്രവൃത്തി എന്നിവ പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ 485.3 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചുവെങ്കിലും ഇത് പുനഃസമര്‍പ്പിക്കുവാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജംബോ വിമാനങ്ങള്‍ക്കായി ഡി.ജി.സി.എ പരിശോധന നടത്തുകയും ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്ന വിധത്തില്‍ റണ്‍വേ ആന്‍ഡ് സേഫ്റ്റി ഏരിയയുടെ ദൈര്‍ഘ്യം 90 മീറ്ററില്‍നിന്ന് 240 മീറ്ററായി വര്‍ധിപ്പിക്കുകയും ലൈറ്റിങ് അറേഞ്ച്‌മെന്റ്‌സ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഹജ്ജ് യാത്രക്കാര്‍ക്ക്കൂടി പ്രയോജനമാകുന്ന വിധത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി. അബ്ദുല്‍ ഹമീദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കുന്നതില്‍ കേട്ടുകേള്‍വിയില്ലാത്ത വിവേചനമാണ് നടക്കുന്നതെന്ന് പി. അബ്ദുല്‍ ഹമീദ് പറഞ്ഞു. ഒരു നാടിനോടും ജനതയോടുമുള്ള ശത്രുതാപരമായ നിലപാടാണ് ചില കോണുകളില്‍നിന്ന് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന കാര്യം നയപരമായി തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പെന്‍ഷന്‍ അനുവദിക്കേണ്ടതില്ലെന്നാണ് മുന്‍പ് തീരുമാനം എടുത്തിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും അനുവദിക്കുന്ന കാര്യത്തെക്കുറിച്ച് പഠിക്കാന്‍ തദ്ദേശ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കണ്‍വീനറായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  23 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  29 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago