HOME
DETAILS
MAL
ലോകാരോഗ്യദിനം ആചരിച്ചു
backup
April 12 2017 | 20:04 PM
കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രിയില്‍ ഓട്ടിസം ക്ലിനിക്ക്, കൗമാര സൗഹൃദ ക്ലിനിക്ക് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനവും ഓട്ടിസം ബോധവല്‍ക്കരണ മാസവും ആചരിച്ചു. പരിപാടിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ സൗജന്യ ചികിത്സാ കേന്ദ്രമായ ഡി.ഐ.ഇ.സിയിലെ കുട്ടികള്‍ക്കു സൗജന്യമായി കണ്ണട വിതരണം നടത്തി. നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി.
ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഷീജ എ.എല്‍ ഉദ്ഘാടനം ചെയ്തു. വിക്ടോറിയാ ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. സഫറുള്ളാഖാന്‍ അധ്യക്ഷനായി. ശിരുരോഗ വിദഗ്ധ ഡോ. ദീപ, ഓട്ടിസം ക്ലിനിക്ക് സൈക്കോളജിസ്റ്റ് ചിത്ര, ഡി.ഐ.ഇ.സി.ബി.എസ്.കെ കൊല്ലം മാനേജര്‍ ജി ശങ്കര്‍, ഡി.ഐ.ഇ.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗായത്രി ആര് പിള്ള സംസാരിച്ചു. ശിശുരോഗ വിദഗ്ധന്‍ ഡോ. രോഹിത് രാജ് ക്ലാസിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."