പോളിടെക്നിക്ക് പ്രവേശനത്തിനുള്ള കൗണ്‍സിലിങ്
തൊടുപുഴ: ജില്ലയിലെ പോളി ടെക്നിക്കുകളിലേക്കുള്ള പ്രവേശനത്തോടനുബന്ധിച്ച് നടക്കുന്ന കൗണ്‍സിലിങ് ആരംഭിച്ചു ഒന്നുമുതല്‍ 1000 വരെ റാങ്കിലുള്ളവരുടെ കണ്‍സിലിങ് കഴിഞ്ഞു.
ഇന്ന് രാവിംല എട്ടുമുതല്‍ പത്തുവരെ 1001 മുതല്‍ 2000വരെയും 2001 മുതല്‍ 2500 വരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും 12ന് പകല്‍ രണ്ടിന് ഒന്നുമുതല്‍ 1000 വരെ സ്ട്രീം രണ്ട് (സിഎബിഎം)റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് കണ്‍സിലിങ്.
തൊടുപുഴയിലുള്ള സ്വാശ്രയ പോളിടെക്നിക്കായ അല്‍-അസ്ഹര്‍ പോളി ടെക്നിക് കോളജിലേക്കുള്ള ഗവണ്മെന്റ് സീറ്റുകളിലേക്കും (വാര്‍ഷിക ഫീസ് 22,500രൂപ) ഇതോടൊപ്പംതന്നെ ചാന്‍സ് ഇന്റര്‍വ്യൂ നടത്തും.
കൗണ്‍സിലിങ്ങില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ എസ്എസ്എല്‍സി, ടിസി, ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവകളുടെ അസ്സലും ഫീസ് ഇനത്തില്‍ 3100 രൂപയും സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം. അഡ്മിഷന് ലഭിക്കുന്നവര്‍ പിടിഎ ഫണ്ട്, യൂണിഫോം തുണിയുടെ വിലയും കൂടി നല്‍കണം.
സ്ഥാപനമാറ്റവും ബ്രാഞ്ച് മാറ്റവും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ അഡ്മിഷന് സ്ലിപ്പുമായി (അസ്സല്) നിര്‍ദ്ദേശിക്കുന്ന ദിവസം എത്തണം. കൂടുതല്‍ വിവരങ്ങള്‍ 04862-255986, 255083 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."