പെരിയ ഇരട്ടക്കൊല: ഒരാള്‍ കൂടി അറസ്റ്റില്‍
പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തന്നിത്തോട് സ്വദേശി മുരളിയാണ് കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇയാളെ പിടികൂടിയത്. കേസില്‍ സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എം. പീതാംബരനടക്കം എട്ടോളം പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ കൂട്ടാളികളായ കണ്ണോത്തെ പെയ്ന്റിങ് തൊഴിലാളി രഞ്ജിത്ത്, താന്നിത്തോട് സ്വദേശി മുരളി എന്നിവര്‍ക്കായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകം നടത്തിയ ശേഷം പീതാംബരന് അടക്കമുള്ളവരെ തന്റെ ഇയോണ്‍ കാറില്‍ രക്ഷപ്പെടുത്തിയത് മുരളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊലപാതകത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയ പ്രദീപ്കുട്ടന്, രജി എന്നിവരും ഒളിവിലാണ്. ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."