22 സീറ്റ് ലഭിച്ചാല്‍ കര്‍ണാടകയില്‍ 24 മണിക്കൂറിനകം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് യദ്യൂരപ്പ
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 22 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചാല്‍ 24 മണിക്കൂറിനകം സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ.
28 സീറ്റുകളുള്ള സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ജെ.ഡി.എസിന് രണ്ടും കോണ്‍ഗ്രസിന് ഒന്‍പതും സീറ്റുകള്‍ ലഭിച്ചു.
താന്‍ അഹങ്കാരത്തോടെ പറയുന്നതല്ല, ജനങ്ങളുടെ തീരുമാനം അനുകൂലമാകുകയും ചുരുങ്ങിയത് 22 സീറ്റുകളെങ്കിലും ലഭിക്കുകയും ചെയ്താല്‍ 24 മണിക്കൂറിനകം കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനു പകരം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് യദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ചുരുങ്ങിയത് 20 കോണ്‍ഗ്രസ് എം.എല്‍.എമാരെങ്കിലും അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു.
ബാലാകോട്ട് വ്യോമാക്രമണം തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കഴിഞ്ഞ മാസം യദ്യൂരപ്പ പറഞ്ഞത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ നടപടി യുവാക്കള്‍ക്കിടയില്‍ മോദിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും യദ്യൂരപ്പ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."