പതിനഞ്ചുകാരിയുടെ ആത്മഹത്യ; രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്ന്
പൊന്നാനി: പതിനഞ്ചുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് രാഷ്ട്രീയ പകപോക്കലിന് ഇരയാക്കുന്നുവെന്ന്. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടക്കത്തില്‍ പ്രതിയെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. വീട്ടുകാരുടെ നിസ്സഹകരണമായിരുന്നു കാരണം. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് അടുത്ത ബന്ധുവാണെന്ന തരത്തില്‍ ഇതിനിടയില്‍ ആരോപണമുണ്ടായി. ആരോപണവിധേയനായ അടുത്ത ബന്ധു സി.പി.എം പ്രാദേശികനേതാവാണ്.
പൊന്നാനിയില്‍ സി.പി.എം-സി.പി.ഐ പോര് രൂക്ഷമായതിനാല്‍ വിഷയത്തില്‍ സി.പി.എമ്മിനെതിരേ ലക്ഷ്യമിട്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ഫോര്‍ ഗോപിക എന്ന സംഘടനയുണ്ടാക്കി. സി.പി.ഐ നേതാക്കളും പ്രദേശത്തെ ലീഗ് നേതാക്കളുമാണ് ഈ ഫോറത്തില്‍ ഉണ്ടായിരുന്നത്. പിന്നീട്, മരിച്ച കുട്ടിയുടെ അയല്‍വാസിയും കളിക്കൂട്ടുകാരനുമായ പതിനഞ്ചുകാരനെ പിടികൂടി കൗണ്‍സിലിങ് ചെയ്തപ്പോള്‍ ഈ കുട്ടിതന്നെയാണ് പ്രതിയെന്ന് ബോധ്യപ്പെട്ടുവെന്നായി പൊലിസ്. പിടിയിലായ കുട്ടി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച പാര്‍ട്ടിയുടെ നേതാവിന്റെ മകന്‍ കൂടിയായിരുന്നു. ഇതോടെ ആക്ഷന്‍ കമ്മിറ്റി പ്രതിരോധത്തിലായി. പ്രതിയെ പിടിച്ചതോടെ സി.പി.എം ആരോപണങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടുകയും ചെയ്തു .
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിടികൂടിയ പ്രതി നിരപരാധിയാണെന്ന തരത്തില്‍ ആക്ഷേപമുയര്‍ന്നു. മരിച്ച പെണ്‍കുട്ടിക്കെതിരേ അപവാദക്കഥകളും പുറത്തിറങ്ങി. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ നിരപരാധിയെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ആരോപണം. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലിസ് അന്വേഷണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഉടന്‍ യഥാര്‍ഥ പ്രതികളെ പിടികൂടി ഇതിലെ ദുരൂഹത നീക്കിനിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ഇതുമായി ബന്ധപ്പെട്ട് സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും പൊന്നാനി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തെ രാഷ്ട്രിയ വിരോധം തിര്‍ക്കാനായി ഉപയോഗിച്ചതിനെതിരേ വ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."