അവകാശികളെ കാത്ത് അഗതി മന്ദിരത്തിലെ രണ്ട് അന്തേവാസികളുടെ മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍
മട്ടാഞ്ചേരി: അവകാശികളെ കാത്ത് രണ്ട് മൃതദേഹങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തേവാസികളായ രണ്ട് പേരുടെ മൃതദേഹമാണ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
മലപ്പുറം വാളാഞ്ചേരി സ്വദേശി മുസ്തഫ(55), എറണാകുളം എളങ്കുളം സ്വദേശി വക്കച്ചന്‍(70)എന്നിവരുടെ മൃതദേഹമാണ് മൂന്ന് ദിവസം മുമ്പ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
മുസ്തഫയെ രണ്ട് വര്‍ഷം മുമ്പ് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ എത്തിച്ചത്.
വക്കച്ചനെ ഒരു മാസം മുമ്പ് പൊലിസാണ് അഗതി മന്ദിരത്തില്‍ കൊണ്ട് വന്നത്.
സാധാരണ ഇതര സംസ്ഥാനക്കാരാണെങ്കില്‍ കേരളത്തില്‍ ബന്ധുക്കള്‍ കാണാറില്ലങ്കിലും മലയാളികളായതിനാല്‍ ബന്ധുക്കള്‍ കാണുമെന്ന പ്രതീക്ഷയിലാണ് അഗതി മന്ദിരം അധികൃതര്‍.
അതേസമയം ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ മൃതദേഹം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കുകയാണ് പതിവ്. ഏഴ് ദിവസം മാത്രമേ മൃതദേഹങ്ങള്‍ ഇവിടെ സൂക്ഷിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."