ഭീം ആര്‍മി നേതാവിനെ ഞെട്ടിച്ച് പ്രിയങ്കയുടെ അപ്രതീക്ഷിത സന്ദര്‍ശനം
മീററ്റ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ദലിത് നേതാവും ഭീ ആര്‍മി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാസിം പുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്രചെയ്യുന്നതിനിടയില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്ന ചന്ദ്രശേഖറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിക്കുന്ന അദ്ദേഹത്തെ ഇന്നലെ അപ്രതീക്ഷിതമായിട്ടാണ് പ്രിയങ്ക സന്ദര്‍ശിച്ചത്.
വെള്ളിയാഴ്ച നടക്കുന്ന ബി.എസ്.പി സ്ഥാപകനും ദലിത് നേതാവുമായ കാന്‍ഷിറാമിന്റെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനായിട്ടാണ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചിരുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖറിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. അനുമതിയില്ലാതെ ബൈക്ക് റാലി നടത്താനുള്ള നീക്കമാണ് അദ്ദേഹം നടത്തിയത്. ഇതേതുടര്‍ന്നാണ് അറസ്റ്റെന്നും പൊലിസ് പറയുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പ്രിയങ്ക ഇവിടെ 15 മിനുട്ട് ചെലവഴിക്കുകയും ചെയ്തു. അവര്‍ക്കൊപ്പം പശ്ചിമ യു.പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും ഉണ്ടായിരുന്നു.
അതേസമയം പ്രിയങ്കയുടെ സന്ദര്‍ശനത്തില്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ഭീം ആര്‍മിയും കോണ്‍ഗ്രസും പ്രതികരിച്ചു.
ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച് അറിയാന്‍ മാത്രമാണ് ഇവിടെയെത്തിയതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദലിത് സംഘടനയായ ഭീം ആര്‍മിയുടെ യുവ നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്.
എന്നാല്‍ അദ്ദേഹത്തോട് അഹന്ത നിറഞ്ഞ സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്. യുവനേതാവിന്റെ ശബ്ദം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രിയങ്ക ആരോപിച്ചു.
അദ്ദേഹത്തിന് പിന്തുണ അറിയിക്കാനാണ് എത്തിയതെന്നും സന്ദര്‍ശനത്തില്‍ മറ്റൊരു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
പ്രിയങ്കയുടെ സന്ദര്‍ശന ശേഷം മോദിയുടെ മണ്ഡലമായ വാരണാസിയില്‍ താന്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.
ദലിത് ജനങ്ങളുടെ നേതാവായ മായാവതിക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് മറ്റൊരു ദലിത് നേതാവായ ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ചതിലൂടെ പ്രിയങ്ക മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."