അനധികൃത പാര്‍ക്കിങ്; വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
ഫറോക്ക്: റെയില്‍വേ കോംപൗണ്ടിനകത്ത് അനധികൃത പാര്‍ക്കിങ് വ്യാപകമാകുന്നു. പരാതിയെ തുടര്‍ന്നു വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രംഗത്തെത്തി. ട്രെയിന്‍ യാത്രക്ക് എത്തുന്നവര്‍ പാര്‍ക്കിങ് ഫീ നല്‍കാതെ മുങ്ങുന്നത് ഇവിടെ പതിവാണ്. പാര്‍ക്കിങ് ഫീ പിരിക്കുന്നവരുടെ കണ്‍വെട്ടിച്ചാണ് പലരും കടന്നുകളയുന്നത്.
ഇന്നലെ പാര്‍ക്കിങ് ഫീ നല്‍കാതെ പോയ വാഹനങ്ങള്‍ ആര്‍.പി.എഫ് എത്തി ചങ്ങലക്കിട്ടു. വൈകിട്ട് ഫൈന്‍ ചുമത്തിയതിനു ശേഷമാണ് വാഹനം കൊണ്ടുപോകാന്‍ അനുവദിച്ചത്. ചങ്ങലയിടാത്ത വാഹനങ്ങള്‍ ഉടമകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആര്‍.പി.എഫ് ഇവരെ തടഞ്ഞുനിര്‍ത്തി. പാര്‍ക്കിങ് ഫീ പിരിക്കുന്നവര്‍ തങ്ങളെ സമിപിച്ചില്ലെന്ന് പറഞ്ഞു പലരും ഒഴിയാന്‍ ശ്രമിച്ചെങ്കിലും ആര്‍.പി.എഫ് വിട്ടില്ല. എല്ലാവരില്‍ നിന്ന് പിഴ ഈടാക്കിയതിനു ശേഷമാണ് വാഹനം കൊണ്ടുപോകാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."