HOME
DETAILS

ഉരുള്‍പൊട്ടല്‍: അടര്‍ന്നു വീഴാനൊരുങ്ങി കൂറ്റന്‍ പാറകള്‍, പ്രഭവകേന്ദ്രത്തിലേത് ഞെട്ടിപ്പിക്കുന്ന കാഴ്ച

  
backup
June 26 2018 | 03:06 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8

 



താമരശേരി: 14 പേരുടെ മരണത്തിനും നൂറോളം കുടുംബങ്ങളെ അഭയാര്‍ഥികളാക്കുന്നതിനും കാരണമായ കട്ടിപ്പാറ കരിഞ്ചോലമല ദുരന്തത്തിലെ ഉത്ഭവ കേന്ദ്രത്തിലേത് ഞെട്ടിപ്പിക്കുന്ന കാഴ്ച. രാവിലെ 10ഓടെയാണ് സബ്കലക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തില്‍ പത്തോളം ഉദ്യോഗസ്ഥ സംഘം ഉരുള്‍പൊട്ടല്‍ നടന്ന മലയിലെ ഉത്ഭവസ്ഥാനത്ത് പരിശോധന നടത്തിയത്. 10.30ഓടെ 75 ഡിഗ്രിയോളം ചെരിഞ്ഞതും കുത്തനെയുള്ളതുമായ അരക്കിലോ മീറ്ററിനടുത്ത് ദൂരം സഞ്ചരിച്ച് സംഘം പ്രഭവ കേന്ദ്രത്തിലെത്തി. ഇവിടെ കണ്ട കാഴ്ച കൂറ്റന്‍ പാറ അടര്‍ന്നു വീണ് മലയില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നിടത്ത് പതിച്ചു നില്‍ക്കുന്നതായിരുന്നു. ശക്തമായ മഴയും മണ്ണൊലിപ്പും തുടര്‍ന്നാല്‍ ഏതു സമയവും ഈ പാറ താഴ്ഭാഗത്തേക്കു പതിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇതുപോലെയുള്ള കൂറ്റന്‍ പാറകള്‍ മലയുടെ പല ഭാഗങ്ങളിലുമുണ്ട്. മലയടിവാരത്ത് അവശേഷിക്കുന്ന വീടുകള്‍ക്ക് വലിയ പാറക്കൂട്ടങ്ങള്‍ ഭീഷണിയാണ്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രവും നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലവും തമ്മില്‍ ഏകദേശം 10 മീറ്ററോളം മാത്രമാണ് ദൂരവ്യത്യാസമുള്ളത്. ഇവിടേക്ക് അതിസാഹസികമായാണ് കംപ്രസര്‍ അടക്കമുള്ള യന്ത്രങ്ങളും മണ്ണുമാന്തി യന്ത്രവും മറ്റുപകരണങ്ങളും എത്തിച്ചിരുന്നത്. സ്ഥലത്ത് വലിയ രീതിയില്‍ പാറ പൊട്ടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇലക്ട്രിക് ഡിക്റ്റണേറ്റര്‍ ഉപയോഗിച്ച് പാറക്കൂട്ടങ്ങള്‍ പൊട്ടിച്ചതായും വ്യക്തമായിട്ടുണ്ട്. ശബ്ദം ഉണ്ടാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തില്‍ പാറ പൊട്ടിച്ചതിന്റെ അടയാളങ്ങള്‍ ഉരുള്‍പൊട്ടലിനു ശേഷവും ഇവിടുത്തെ പാറക്കൂട്ടങ്ങളില്‍ മായാതെ കിടക്കുകയാണ്. നിര്‍മാണ പ്രവൃത്തി നടന്ന സ്ഥലത്ത് ഉപയോഗിച്ച സ്‌ഫോടനത്തിന്റെ പ്രകമ്പനം കാരണം മലയിലെ പാറക്കൂട്ടങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ചതാകാം ദുരന്തത്തിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഏറ്റവും മുകളില്‍ നിന്നുവന്ന പാറക്കൂട്ടങ്ങള്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് എത്തിയതിനു ശേഷം മൂന്നായി തിരിയുകയും നേരെയുള്ള ഭാഗത്തിലൂടെ പാറക്കൂട്ടങ്ങള്‍ ചെന്ന് നാലു വീടുകള്‍ തകര്‍ക്കുകയുമാണുണ്ടായത്. രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങള്‍ മലയുടെ ഇടതു ഭാഗത്തേക്കും വലതു ഭാഗത്തേക്കും പൊട്ടി താഴേക്കു പതിക്കുകയായിരുന്നു.
ഉത്ഭവം നടന്ന സ്ഥലത്ത് തറയില്‍ നിന്ന് 10 മീറ്ററിലധികം ഉയരത്തിലുള്ള വന്‍ പാറക്കൂട്ടങ്ങളും സമീപത്തെ വന്‍ മരങ്ങളും വലിയ ശബ്ദത്തോടെ തകര്‍ന്നാണ് താഴേക്കു പതിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago