ബിന്ദു പത്മനാഭന്റെ തിരോധാനം; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും
ചേര്‍ത്തല : കടക്കരപ്പള്ളിസ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചെന്നെയിലും മറ്റൊരു സംഘം ബംഗ്ളുരുവിലും അന്വേഷണം നടത്തുന്നതായി സൂചന. ബിന്ദു എം.ബി.എ പഠനം നടത്തിയത് ബംഗ്ളുരുവിലാണ്.
കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും ഇവിടെ പഠിക്കുകയും പിന്നീട് ചെന്നെയിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്തിട്ടുമുണ്ട്.
ഇവിടങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.ബിന്ദുവിന്റെ തിരോധാനവും വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് മൂന്ന് പൊലിസ് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.
ബിന്ദുവിന്റെ തിരോധാനം നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്പിയും വ്യാജരേഖ ചമയ്ക്കല്‍ ചേര്‍ത്തല ഡിവൈ.എസ്.പിയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ ടീമുമാണുള്ളത്.
വ്യാജരേഖ ചമച്ച് വസ്തു വില്പന നടത്തിയ കേസില്‍ രണ്ട് പേരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
ഇവരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയും കേസിലെ രണ്ടാം പ്രതി കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയുമാണ് ജില്ലാ കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."