പാടിക്കുന്നില്‍ വിദേശ മദ്യഷാപ്പ് തുറക്കുന്നത് യു. ഡി. എഫ് തടഞ്ഞു
മയ്യില്‍: മയ്യില്‍ പഞ്ചായത്ത് പരിധിയിലെ പാടിക്കുന്നില്‍ ആരംഭിച്ച വിദേശ മദ്യഷാപ്പിനെതിരെ വ്യാപക പ്രതിഷേധം. ശ്രീകണ്ഠാപുരം കോട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പ് ഇന്നലരെ വളരെ രഹസ്യമായാണ് ചിറക്കല്‍ -മയ്യില്‍ റൂട്ടിലെ പാടിക്കുന്ന് റോഡരികിലുള്ള ടി.വി.കെ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരഭിച്ചത്. വൈകുന്നേരം മുതല്‍ വില്‍പനയും ആരംഭിച്ചിരുന്നു. മദ്യ ഷാപ്പിന് നെയിം ബോര്‍ഡ് പോലും സ്ഥാപിക്കാതെയാണ് വില്‍പനയാരംഭിച്ചത്.
ഇന്നലെ രാവിലെ ഷോപ്പ് തുറക്കുംമുന്‍പ് മയ്യില്‍ പഞ്ചായത്ത് യു.ഡി. എഫിന്റെ നേതൃത്വത്തില്‍ മദ്യ ഷാപ്പ് ഉപരോധിച്ച് കുത്തിയിരുപ്പ് സമരം നടത്തി. ഇതിനെ തുടര്‍ന്ന് മദ്യ ഷാപ്പ് തുറക്കാന്‍ സാധിച്ചില്ല.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതയ്ക്കരികിലുള്ള നിരവധി മദ്യ ഷാപ്പ് അടച്ചു പൂട്ടിയിരുന്നു. വിഷു അടുത്തെത്തിയ സാഹചര്യത്തില്‍ വ്യാപകമായി മദ്യവിപണനം നടത്താമെന്ന ലക്ഷ്യത്തോടെയാണ് വളരെ രഹസ്യമായി പാടിക്കുന്നില്‍ മദ്യ ഷാപ്പ് ആരംഭിച്ചത്. നിരവധി പേര്‍ ഇന്നലെ മദ്യം വാങ്ങാനായി ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ഇതിനിടെ മദ്യം വാങ്ങാനെത്തിയവരും സമരക്കാരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായത് നേരിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. ഇന്നലെ രാവിലെ നടന്ന ഉപരോധ സമരത്തിന് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ , കെ.സി ഗണേശന്‍, പി.പി സിദ്ധീഖ്, അഡ്വ.കെ.വി മനോജ് കുമാര്‍, ഹസൈനാര്‍, ഷംസീര്‍ മയ്യില്‍ എന്നിവര്‍ നേത്യുത്വം നല്‍കി.
സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ജനകീയ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ഭാരവാഹികള്‍: ഇ.കെ മധു (ചെയര്‍) വി.വി മനോജ് (കണ്‍) ഷംസീര്‍ മയ്യില്‍, രമേശന്‍ നണിയൂര്‍ (വൈസ് ചെയര്‍) ഭാസ്‌കരന്‍.പി.നണിയൂര്‍, ഷാഫി കോറളായി (ജോ.കണ്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."