HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരണപ്പെട്ടു, കാസർഗോഡ് സ്വദേശിയാണ് ദമാമിൽ മരണപ്പെട്ടത്
backup
May 20 2020 | 17:05 PM
റിയാദ്: സഊദിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന് കുട്ടി അരിക്കാടിയാണ് കിഴക്കൻ സഊദിയിൽ മരണപ്പെട്ടത്. 59 വയസ്സായിരുന്ന ഇദ്ദേഹം കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം.
ഇരുപത്തിയഞ്ച് വര്‍ഷമായി സഊദിയിലുളള മൊയ്തീന് കുട്ടി ദമാം അൽഖോബാറിൽ റസ്റ്റോറന്റ് ജീവനക്കാരനായാണ് ജോലി ചെയ്തിരുന്നത്. ഇതോടെ വൈറസ് ബാധയേറ്റ് സഊദിയിൽ മരണപ്പെടുന്ന മലയാളികളുടെ എണ്ണം പതിനഞ്ചായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."