സ്വദേശിവല്‍ക്കരണം: വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി
#നിസാര്‍ കലയത്ത്
ജിദ്ദ: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സഊദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നു. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
സ്വദേശിവല്‍കരണം പാലിക്കാത്ത സ്ഥാപനങ്ങളും ബിനാമി ബിസിനസ് കണ്ടെത്തുന്നതിനും നിയമലംഘകര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ജിദ്ദ ഗവര്‍ണര്‍ മിഷാല്‍ ബിന്‍ മജീദ് രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചു. സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങളും ലഭ്യമാക്കാന്‍ ശക്തമായ ശ്രമം നടത്തണം.
കൂടാതെ മുഴുവന്‍ സ്വകാര്യസ്ഥാപനങ്ങളും ഒപ്പം ഉദ്യോഗാര്‍ഥികളും തൊഴില്‍ കരാറിലെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഹാനികരമാകുന്നതും വ്യാജ ഉല്‍പന്നങ്ങളുടെ വിപണനത്തിലൂടെ പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ബിനാമി ബിസിനസ് നിര്‍മാര്‍ജനം ചെയ്യണം.
പ്രാദേശിക തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മിഷാല്‍ ബിന്‍ മജീദ് രാജകുമാരന്‍ ആവശ്യപ്പെട്ടു.
അതേസമയം വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്ന വാണിജ്യ മേഘലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ നിരവധി വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."